ഡേറ്റിന് പിന്നാലെ യുവതിയെ വേണ്ടെന്ന് വച്ച് യുവാവ്! പിന്നാലെ യുവതിയുടെ മറുപടി വൈറൽ! ഒപ്പം ഒരു ട്വിസ്റ്റും

റെഡ്ഡിറ്റിൽ ഒരു യുവതി പങ്കുവച്ച ഡേറ്റിങ് അനുഭവത്തിന് പിന്നാലെയുണ്ടായ 'ബ്രേക്ക്അപ്പ്' കേട്ട് സർപ്രൈസ്ഡ് ആയിരിക്കുകയാണ് നെറ്റിസൺസ്

ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ഡേറ്റിന് പോയതിന് പിന്നാലെ ഒരു കാര്യവുമില്ലാതെ അയാൾ ഉപേക്ഷിച്ച് പോയാൽ എന്താകുമല്ലേ അവസ്ഥ. ആ വ്യക്തിയോട് മാനസികമായി ഒരടുപ്പം തോന്നിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് മനോവിഷമം ഉണ്ടാക്കും. പക്ഷേ റെഡ്ഡിറ്റിൽ ഒരു യുവതി പങ്കുവച്ച ഡേറ്റിങ് അനുഭവത്തിന് പിന്നാലെയുണ്ടായ 'ബ്രേക്ക്അപ്പ്' കേട്ട് സർപ്രൈസ്ഡ് ആയിരിക്കുകയാണ് നെറ്റിസൺസ്. പങ്കുവച്ച കുറിപ്പിൽ യുവതി അവരുടെ ചാറ്റ് സ്‌ക്രീൻ ഷോട്ടുകളും ഒപ്പം ചേർത്തിട്ടുണ്ട്.

ഡേറ്റിന് പോയി വന്ന ശേഷം, യുവതി യുവാവിന് അങ്ങോട്ട് എന്ത് ചെയ്യുന്നുവെന്ന് ചോദിച്ച് മെസേജ് അയക്കുന്നു. പിന്നാലെ യുവാവിന്റെ മറുപടിയെത്തി. കഴിഞ്ഞദിവസത്തെ ഡേറ്റ് നന്നായിരുന്നു. അതിന് വീണ്ടും നന്ദി പറയുന്നു. ഒരുമിച്ചുള്ള സമയം നന്നായി ആസ്വദിച്ചു. പക്ഷേ നമ്മുടെ വ്യക്തിത്വം തമ്മിൽ ചേരുമെന്ന് തോന്നുന്നില്ല. നിങ്ങളൊരു നല്ല വ്യക്തിയാണ്. മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു ഇതിന് യുവാവ് നല്‍കിയ മറുപടി.

സാധാരണ രീതിയിലാണെങ്കിൽ എന്താണ് അങ്ങനെ പറയാനുള്ള കാരണം എന്നൊരു ചോദ്യം ചിലരുടെ ഭാഗത്ത് നിന്നെങ്കിലും ഉണ്ടാകാം. പക്ഷേ ഈ നിരസിക്കൽ പൊസിറ്റീവ് ആയി തന്നെ കണക്കാക്കിയ യുവതിയുടെ ആരും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് നല്‍കിയത്. അതൊന്നും സാരമില്ല. UPI ഐഡി ഒന്നയക്കാമോ ബില്ലൊന്ന് സ്പ്ലിറ്റ് ഇടാനാണ് എന്നായിരുന്നു ആ മറുപടി. പെൺകുട്ടിയുടെ മറുപടി കണ്ട ആളുകളെല്ലാം ഇപ്പോൾ അവരെ വാനോളം പുകഴ്ത്തുകയാണ്. പലരും ക്വീൻ എന്നാണ് അവരെ വാഴ്ത്തുന്നത്.

പക്ഷേ ഇവിടെയൊരു ട്വിസ്റ്റുണ്ട്. പോസ്റ്റ് വൈറലായതോടെ ഡേറ്റിന് പോയ ചിലവ് വഹിച്ചത് യുവതിയാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാൽ താനല്ല പണം ചിലവാക്കിയതെന്നും, ബില്‍ പേ ചെയ്യുമ്പോഴേ സ്പിറ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും യുവതി പറയുന്നു. എന്തായാലും മര്യാദയോടെ പെരുമാറുന്നതിനൊപ്പം പക്വതയോടെയും പെരുമാറിയ യുവതിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽമീഡിയ.

Content Highlights: Man rejects girl after date, she asks for UPI ID

To advertise here,contact us