ബസ് 80 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഡ്രൈവറുടെ കണ്ണ് 'ബിഗ് ബോസിൽ'; വീഡിയോ വൈറൽ

വിആര്‍എല്‍ ബസിന്റെ ഡ്രൈവറിന്റെ വീഡിയോയാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്

ബസ് 80 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഡ്രൈവറുടെ കണ്ണ് 'ബിഗ് ബോസിൽ'; വീഡിയോ വൈറൽ
dot image

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഫോണില്‍ ബിഗ് ബോസ് ഷോ കാണുന്ന ഡ്രൈവറുടെ വീഡിയോ വൈറലാവുന്നു. മണിക്കൂറില്‍ ഏകദേശം 80 കിലോമീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്നും ഈ സമയത്താണ് അശ്രദ്ധമായി ഡ്രൈവ് ചെയ്തതെന്നും വീഡിയോയിൽ പറയുന്നു. വിആര്‍എല്‍ ബസിന്റെ ഡ്രൈവറിന്റെ വീഡിയോയാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്.

നാഗേഷ് എന്ന യുവാവാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 27ന് മുംബൈ ഹൈദരാബാദ് യാത്രക്കിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ അശ്രദ്ധമായി ബിഗ്‌ബോസ് ഷോ കണ്ടു കൊണ്ടിരിക്കുന്ന ഡ്രൈവറെ കാണാന്‍ സാധിക്കും.

വീഡിയോ വൈറലായതോടെ ഖേദ പ്രകടനവുമായി വിആര്‍എല്‍ ട്രാവല്‍സ് രംഗത്തെത്തി. 'ഒക്ടോബര്‍ 27-ന് മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ അനുഭവിച്ച അസൗകര്യം, ഭയം, ദുരിതം എന്നിവയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന, അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. നിങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഡ്രൈവറെ ഉടനടി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു നടപടിക്കും വിജയാനന്ദ് ട്രാവല്‍സ് ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല.ഇതുപോലുള്ള സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു' വിആര്‍എല്‍ ട്രാവല്‍സ് അറിയിച്ചു.

വീഡിയോയുടെ താഴെ നിരവധിപേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. 'ഇത് ബസ് ഓപ്പറേറ്ററോട് പരാതിപ്പെടേണ്ട ഒന്നല്ല, ഇത് ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടേണ്ട ഒന്നാണ് കാരണം അയാള്‍ യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും ജീവിതം വെച്ചാണ് കളിക്കുന്നത്. ' ഒരാള്‍ പറയുന്നു. 'അപകടത്തിന്റെ ഒരു കാരണം നിങ്ങള്‍ അവനെ തടയുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തില്ല, പകരം വീഡിയോ റെക്കോര്‍ഡ് ചെയ്തു എന്നതാണ്' മറ്റൊരാള്‍ വിമര്‍ശിച്ചു.

Content Highlights- 'Driver of bus going at 80 kmph watches Bigg Boss' video goes viral

dot image
To advertise here,contact us
dot image