

മെല്ബണ് അന്താരാഷ്ട്ര വിമാനത്താവളത്തില് പവര് ബാങ്ക് പൊട്ടിത്തെറിച്ചു അപകടം. യാത്രക്കാരന്റെ പോക്കറ്റില് കിടന്ന പവര് ബാങ്കാണ് പൊട്ടിത്തെറിച്ചത്. അപകടത്തില് ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസമായിരുന്നു മെല്ബണില് അപ്രതീക്ഷിതമായ സംഭവമുണ്ടായത്. പവര്ബാങ്ക് പോക്കറ്റിലിട്ട് ക്വാണ്ഡസ് ബിസിനസ് ലോഞ്ചിരിക്കുകയായിരുന്ന 50 കാരനാണ് അപകടമുണ്ടായത്. പോക്കറ്റില് കിടന്ന പവര് ബാങ്ക് അമിതമായി ചൂടാവുകയും പിന്നാലെ പൊട്ടിത്തെറിക്കുമായിരുന്നു. ഇവിടമാകെ പുക പടര്ന്നതോടെ 150 ഓളം ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റയാളെ ഉടന് പാരാമെഡിക്കലുകള് എത്തി പരിശോധിക്കുകയും ഹോസ്പ്പിറ്റലിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.

ഒരാളുടെ കരച്ചില് കേട്ടാണ് താന് തിരിഞ്ഞു നോക്കിയതെന്നും ഈ സമയം ബാറ്ററിയില് നിന്നുള്ള ആസിഡ് ചുറ്റും പരക്കുന്നതായി കണ്ടെന്നും ദൃക്സാക്ഷി പറയുന്നു. ഓസ്ട്രേലിയന് സിനിമ നിര്മ്മാതാവായ ലിയാന് ടോങ്കസും സംഭവത്തിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചു. അപകടം നടക്കുമ്പോള് താന് അവിടെ ഉണ്ടായിരുന്നുവെന്നും കൃത്യസമയത്ത് എയര്പോര്ട്ടിലെ അധികൃതരും മറ്റും അയാളെ
ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും ചെയ്തെന്നും ലിയാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
നിലവില് ലിഥിയം ബാറ്ററികളും പവര് ബാങ്കുകളും യാത്രക്കായി കൊണ്ടപോകുന്നതിലുള്ള നിയമങ്ങള് ക്വാണ്ടസ് പരിശോധിച്ച് വരികയാണ്. ക്വാണ്ടസ് ഉള്പ്പടെയുള്ള നിരവധി എയര്ലൈനുകളില് ഇത്തരത്തിലുള്ള വസ്തുക്കള് കൈവശം വെക്കുന്നതിനെതിരെ കര്ശനമായ നിയമങ്ങളുണ്ട്. ഇവയാണ് ഇപ്പോള് അപകടത്തിന് ശേഷം എയര്ലൈന് വീണ്ടും പരിശോധിക്കാന് തീരുമാനിച്ചിരിക്കുന്നത്.
Content Highlights- Power bank in passenger's pocket explodes, 150 people evacuated