ആർഭാടം വേണ്ട! വിവാഹ ചടങ്ങുകള്‍ക്ക് മൂന്ന് സ്വർണ്ണാഭരണം മാത്രം, മദ്യവും പാടില്ല; തീരുമാനവുമായി ഈ ഗ്രാമങ്ങൾ

നിയമം തെറ്റിക്കുന്നവര്‍ പിഴ അടക്കേണ്ടാതായിട്ട് വരും

വിവാഹ ചടങ്ങുകള്‍ ലളിതമാക്കുന്നതിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിലെ ഗ്രാമങ്ങള്‍ പുതിയ വിവാഹ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതിലും ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിലുമാണ് പുതിയ മാനദണ്ഡങ്ങള്‍. ചക്രതയിലെ ഗോത്ര മേഖലയിലും ഉത്തരകാശിയിലെ ദുണ്ട ബ്ലോക്കിലുമുള്ള ഗ്രാമ പഞ്ചായത്തുകളാണ് ഈ തീരുമാനം നടപ്പിലാക്കിയത്. വിവാഹ ചെലവുകള്‍ കുറയ്ക്കുക, സമ്പത്തിന്റെ പ്രദര്‍ശനം അവസാനിപ്പിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ചക്രതയിലെ കാന്ദഡ്, ഇന്ദ്രോളി ഗ്രാമങ്ങളിലെ വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് മൂക്കുത്തി, മംഗല്യസൂത്രം, കമ്മലുകള്‍ എന്നിവ മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ എന്ന് പഞ്ചായത്ത് അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്ന കുടുംബങ്ങള്‍ക്ക് 50,000 രൂപ പിഴ ചുമത്തും. ഉത്തരകാശിയിലെ ദുണ്ട ബ്ലോക്കിലെ ലോദാര ഗ്രാമത്തില്‍ വിവാഹങ്ങളിലും മുണ്ടന്‍ ചടങ്ങുകളിലും മദ്യം നിരോധിക്കുന്നതിനുള്ള പ്രമേയം ഈ ആഴ്ച ആദ്യം ഗ്രാമസഭ പാസാക്കി. നിയമലംഘനങ്ങള്‍ക്ക് 51,000 രൂപ പിഴ ചുമത്താനും മദ്യം വിളമ്പുന്ന കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചു.

ഈ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഇടയില്‍ നടന്ന ചര്‍ച്ചകളാണ് ഇത്തരത്തിലുള്ള നടപടികളിലേക്ക് നയിച്ചത്. വിവാഹത്തിന് അധികം സ്വര്‍ണം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ മോശക്കാരായി കാണുകയും വിവാഹ വേദികളില്‍ അവര്‍ അവഗണന നേരിടുകയും ചെയ്യുന്ന അവസ്ഥയില്‍ ഈ നാട്ടുനടപ്പുകളില്‍ നിന്ന് കൂട്ടമായി മാറാന്‍ തയ്യാറെടുത്തിന്റെ ഫലമാണ് ഈ നടപടിയെന്ന് കാന്ധാഡില്‍ നിന്നുള്ള 45 കാരിയായ ലീക്കോ ദേവി പറഞ്ഞു.

ഇത് നടപ്പിലാക്കിയതിനു ശേഷം വിവാഹ വീടുകളില്‍ എല്ലാരുടെയും ശ്രദ്ധ മദ്യത്തിലേക്കായി. പക്ഷെ അര്‍ത്ഥവത്തായതൊന്നും ഈ ചടങ്ങിന് തരുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് മദ്യവും നിര്‍ത്തലാക്കാനുള്ള പ്രമേയം പാസാക്കിയതെന്ന ദേവി പറഞ്ഞു. പലര്‍ക്കും തങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് കൊടുക്കാനുള്ള സ്വര്‍ണത്തിനെയും കാശിനെയും കുറിച്ചുമോര്‍ത്ത് ഉറങ്ങാന്‍ കഴിയാറില്ലെന്ന് കാണ്ഡാദിലെ ഒരു ഗ്രാമത്തിലെ ഗ്രാമമൂപ്പനായ അര്‍ജുന്‍ സിംഗ് പറഞ്ഞു. വാര്‍ത്താ പുറത്തു വന്നതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് ഈ പഞ്ചായത്തുകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Content Highlights: garhwal takes 3 pieces of gold jewellery no liquor in marriage function

To advertise here,contact us