ശരീരഭാരം കുറച്ചത് 33 കിലോ, മാര്‍ഗ്ഗം പങ്കുവെച്ച് ഫിറ്റ്‌നെസ് പരിശീലക; വീഡിയോ വൈറല്‍

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും താന്‍ പിന്‍തുടര്‍ന്ന വഴികളെക്കുറിച്ചാണ് നിധി ഗുപ്ത പറയുന്നത്

ശരീരഭാരം കുറച്ചത് 33 കിലോ, മാര്‍ഗ്ഗം പങ്കുവെച്ച് ഫിറ്റ്‌നെസ് പരിശീലക; വീഡിയോ വൈറല്‍
dot image

ആരോഗ്യത്തിലും ഫിറ്റ്‌നെസിലും ശ്രദ്ധിക്കുന്നവര്‍ക്ക് ശരീരഭാരം കൂടുന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് വയര്‍, ഇടുപ്പ്, തുടകള്‍ എന്നിവിടങ്ങളിലെ കൊഴുപ്പ് കുറയ്ക്കുന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞ കാര്യം തന്നെ. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ജീവിതശൈലിയിലെ മാറ്റങ്ങളുമെല്ലാം ഒരുമിച്ച് ചേര്‍ന്നാലേ ആഗ്രഹിക്കുന്ന രീതിയിലുളള മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഓണ്‍ലൈന്‍ ഫിറ്റ്‌നെസ് പരിശീലകയായ നിധി ഗുപ്ത താന്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

താന്‍ 33 കിലോഗ്രാം കുറച്ചതായാണ് നിധി വീഡിയോയിലൂടെ അവകാശപ്പെടുന്നത്. ഒപ്പം തന്റെ അനുഭവങ്ങളും താന്‍ പിന്തുടര്‍ന്ന വഴികളുംകൂടി നിധി പങ്കുവയ്ക്കുന്നുണ്ട്. ദീര്‍ഘകാല ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന രീതിയിലൂടെ ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. ഒപ്പം ശരീരഭാരം കുറയ്ക്കാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ലെന്ന് പറയും ചെയ്യുന്നുണ്ട്.

നിധി ഭാരം കുറച്ചത് ഇങ്ങനെ

  • ദിവസവും 50 മിനിറ്റ് സ്‌ട്രെങ്ത് ട്രെയിംനിംഗ്, ആഴ്ചയില്‍ 3 ദിവസം കാര്‍ഡിയോ എക്‌സര്‍സൈസ്, ബാക്കി ദിവസങ്ങളില്‍ 10,000 ചുവട് നടത്തം, പടികയറല്‍, സ്‌കിപ്പിംഗ് എന്നിവ ചെയ്യുക.
  • വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം മാത്രം കഴിക്കുക
  • ഭാരം കുറയ്ക്കുന്നത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല. അതിന് ക്ഷമവേണമെന്നാണ് നിധിയുടെ പക്ഷം.

നിധി ഗുപ്തയുടെ പങ്കുവയ്ക്കുന്ന ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

  • ലീൻ പ്രോട്ടീനുകള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • ഒരുദിവസം 500-1000 കലോറി ലഭിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചുകൊണ്ട് ആഴ്ചയില്‍ 1, 2 കിലോ ശരീരഭാരം കുറയ്ക്കാന്‍ ലക്ഷ്യമിടുക.
  • ശരീരം അനങ്ങുന്ന രീതിയില്‍ വ്യായാമങ്ങള്‍ ചെയ്യുക.
  • ഭക്ഷണത്തില്‍ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് പരിമിതപ്പെടുത്തുക
  • നിങ്ങളൊരു സ്ത്രീയാണെങ്കില്‍ 1200ല്‍ താഴെയും പുരുഷനാണെങ്കില്‍ 1800 ല്‍ താഴെയും കാലറി ഉപയോഗം കുറയ്ക്കരുത്.
  • കഴിക്കുന്ന പ്ലേറ്റിന്റെ പകുതി ഭാഗം സാലഡും അടുത്ത കാല്‍ ഭാഗം പ്രോട്ടീനും ബാക്കി ഭാഗം ധാന്യങ്ങളും കൊണ്ടുള്ള ഭക്ഷണങ്ങളും നിറയ്ക്കുക.
  • യോഗയോ ശ്വസന വ്യായാമങ്ങളോ ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക.
  • ദിവസവും രാവിലെയും വൈകുന്നേരവും 15-20 മിനിറ്റ് നടക്കുക.

Content Highlights :Fitness trainer Nidhi Gupta shares how she lost weight

dot image
To advertise here,contact us
dot image