മംദാനിക്കൊപ്പം റാമയെത്തി; വസ്ത്രത്തിൽ പലസ്തീന് ഐക്യദാർഢ്യം പകർത്തി ന്യൂയോർക്കിൻ്റെ ഫസ്റ്റ് ലേഡി

ഒരു കലാകാരി എന്ന നിലയിൽ ദൃശ്യങ്ങളിലൂടെ ഒരു നിലപാട് സംവദിക്കുന്നതിന്റെ സ്വാധീനം എത്രത്തോളമാണെന്ന് റാമയ്ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല

ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി അധികാരമേൽക്കുമ്പോൾ നഗരത്തിന്റെഫസ്റ്റ് ലേഡിയാവുന്ന ആദ്യ Gen Zകാരിയായ അദ്ദേഹത്തിൻ്റെ പങ്കാളി റാമ ധുവാജിയും ഇപ്പോൾ ലോകത്തിന്റെ കണ്ണുകളിൽ ഉടക്കിയിട്ടുണ്ട്. സിറിയൻ കലാകാരിയായ റാമ തൻ്റെ പങ്കാളി ഉയർത്തിക്കാട്ടിയ നിലപാടുകൾക്ക് കൃത്യമായ പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പു നൽകിയാണ് മംദാനിക്കൊപ്പം പ്രസംഗ വേദയിൽ പ്രത്യക്ഷപ്പെട്ടത്.

ന്യൂയോർക്ക് സിറ്റിയുടെ 111-ാമത് മേയറായി മംദാനി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സമാധാനത്തിനായി നിലവിളിക്കുന്ന പലസ്തീൻ കുഞ്ഞുങ്ങൾക്കും ഒരു ജനതയ്ക്കും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് ലോകത്തെ റാമ അറിയിച്ചത് തന്റെ ഔട്ട്ഫിറ്റിലൂടെയായിരുന്നു. ഭർത്താവിന്റെ പ്രചാരണത്തിനായി പോലും സ്‌പോട്ട്‌ലൈറ്റിൽ എത്താൻ തയ്യാറാകാതിരുന്ന റാമ, വാക്കുകളിലൂടെയല്ല മറിച്ച് തന്റെ വസ്ത്രത്തിലെ ഡിസൈനിലൂടെയാണ് ലോകത്തോട് നിലപാട് വ്യക്തമാക്കിയത്.

വിജയാഘോഷം നടന്ന ബ്രൂക്ക്‌ലിൻ പാരമൗണ്ട് തിയേറ്ററിൽ കറുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രമണിഞ്ഞാണ് റാമ എത്തിയത്. ദൃശ്യങ്ങളിലൂടെ ഒരു നിലപാട് സംവദിക്കുന്നതിന്റെ സ്വാധീനം എത്രത്തോളമാണെന്ന് ഒരു കലാകാരി എന്ന നിലയിൽ റാമയ്ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല.

പലസ്തീൻ - ജോർദാനിയൻ ഡിസൈനർ സെയ്ദ് ഹിജാസി രൂപകൽപന ചെയ്ത ടോപ്പാണ് റാമ ധരിച്ചത്. പലസ്തീൻ നാടോടിക്കഥകളും അവിടെ നടന്ന പോരാട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇതിന്റെ ഡിസൈൻ. ഈ സ്ലീവ് ലെസ് ഡെനിം ടോപ്പിൽ ലേസർ ഇച്ച്ഡ് എമ്പ്രോയിഡറിയാണ് ഉള്ളത്. പലസ്തീന്റെ സാംസ്‌കാരിക അടയാളമാണ് തത്‌രീസ് മോട്ടിഫ് (സൈപ്രസ് ട്രീ നെക്‌ളസ്)ആണ് ഈ വസ്ത്രത്തിലെ ഡിസൈൻ. ഈ ടോപ്പിനൊപ്പം വെൽവറ്റ് ലേസ് പാവാടയുമാണ് റാമ ധരിച്ചത്(Ulla Johnson brand). ഇതിനൊപ്പം ഒരു സ്‌കാർഫും സിൽവർ കമ്മലും വിജയാഘോഷത്തിൽ പങ്കെടുത്ത റാമ അണിഞ്ഞിരുന്നു. ഇത്തരമൊരും പ്രധാന നിമിഷത്തിൽ പലസ്തീൻ ഡിസൈനറുടെ ഡിസൈൻ തന്നെ തിരഞ്ഞെടുത്ത് ഫാഷന് മാത്രം മുൻതൂക്കം നൽകിയല്ലെന്ന് വ്യക്തം.Content Highlight: The outfit of Rama Duwaji which conveys a strong message

To advertise here,contact us