ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മംദാനിയുടെ നിലപാടുകളെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി ചേർത്ത് വായിച്ച് തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഡോ. തോമസ് ഐസക്ക് മംദാനിയുടെ വിജയത്തെ വിലയിരുത്തുന്നത്. ബർണി സാന്റേഴ്സിനെപ്പോലെ ഡെമോക്രാറ്റിക് പാർടിയിൽ സോഷ്യൽ ഡെമോക്രാറ്റിക് നിലപാട് സ്വീകരിക്കുന്ന ഒരു നേതാവാണ് മംദാനി എന്ന് തോമസ് ഐസക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ശതകോടീശ്വരന്മാർ അധികാരം കൈയാളുന്ന ഇന്ത്യൻ സാഹചര്യം തന്നെയാണ് അമേരിക്കയിലുമെന്ന വിമർശനവും ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക്ക് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ അദാനിയേയും മറ്റും പോലെ അമേരിക്കയിൽ ട്രംപിനു കീഴിൽ ഒരു മറവുമില്ലാതെ ശതകോടീശ്വരന്മാർ അധികാരം കൈയാളുകയാണ്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ ഒരു ശതമാനം സമ്പന്നർക്കെതിരായ മുദ്രാവാക്യത്തിനു കാറ്റുപിടിച്ചത്. മംദാനിയുടെ ജനപ്രിയ വാഗ്ധാനങ്ങൾ വീട്ടുവാടക മരവിപ്പിക്കൽ, സൗജന്യ ബസ് സർവീസ്, പൊതു ന്യായവില കടകൾ എന്നിവയായിരുന്നു. ട്രംപിന്റെ വംശീയ വാദത്തിനെതിരെ ആഫ്രിക്കൻ, ഏഷ്യൻ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി മംദാനി നിലപാടെടുത്തു തോമസ് ഐസക്ക് നിലപാടെടുത്തു.
ട്രംപ് ഭ്രാന്തൻ കമ്മ്യൂണിസ്റ്റ് എന്നാണ് സൊഹ്റാൻ മംദാനിയെ വിളിക്കുന്നത്. അത് തനിക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ മോദി അർബൻ നക്സൽ എന്നു വിളിക്കുന്നതുപോലെ കരുതിയാൽ മതിയാകും. ബർണി സാന്റേഴ്സിനെപ്പോലെ ഡെമോക്രാറ്റിക് പാർടിയിൽ സോഷ്യൽ ഡെമോക്രാറ്റിക് നിലപാട് സ്വീകരിക്കുന്ന ഒരു നേതാവാണ് മംദാനി.ഇന്ത്യയിൽ അദാനിയേയും മറ്റും പോലെ അമേരിക്കയിൽ ട്രംപിനു കീഴിൽ ഒരു മറവുമില്ലാതെ ശതകോടീശ്വരന്മാർ അധികാരം കൈയാളുകയാണ്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ ഒരു ശതമാനം സമ്പന്നർക്കെതിരായ മുദ്രാവാക്യത്തിനു കാറ്റുപിടിച്ചത്. മംദാനിയുടെ ജനപ്രിയ വാഗ്ധാനങ്ങൾ വീട്ടുവാടക മരവിപ്പിക്കൽ, സൗജന്യ ബസ് സർവീസ്, പൊതു ന്യായവില കടകൾ എന്നിവയായിരുന്നു. ട്രംപിന്റെ വംശീയ വാദത്തിനെതിരെ ആഫ്രിക്കൻ, ഏഷ്യൻ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി മംദാനി നിലപാടെടുത്തു.
ഇന്ന് വിജയത്തിനുശേഷം സാന്റേഴ്സ് പറഞ്ഞതുപോലെ 2024 നവംബർ മാസത്തിൽ ഒരു ശതമാനം പിന്തുണ മാത്രമാണ് മംദാനിക്ക് ഉണ്ടായിരുന്നത്. അവിടെ നിന്നും ഒരു വർഷംകൊണ്ട് 60 ശതമാനത്തിലേക്കുള്ള വളർച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. ശതകോടീശ്വരന്മാരുടെ ആരുടെയും പിന്തുണയില്ലാതെയാണ് മംദാനി ഈ നേട്ടം കൊയ്തത്. നിലവിലുണ്ടായിരുന്ന ഡെമോക്രാറ്റിക് മേയറുടെ അഴിമതിയെ മംദാനി തുറന്ന് എതിർത്തു. സാധാരണക്കാരുടെ വർദ്ധിക്കുന്ന ബുദ്ധിമുട്ടുകൾക്ക് മുന്നിൽ ജനപ്രിയ അജണ്ട മുന്നോട്ടുവച്ചു. യുവജനങ്ങളോടു സംവദിക്കുന്നതിന് സോഷ്യൽ മീഡയയെ ഫലപ്രദമായി ഉപയോഗിച്ചു. ട്രംപിനെതിരെ നിശിതമായ നിലപാടെടുത്തു. ട്രംപും ഒട്ടും വിട്ടുകൊടുത്തില്ല. മംദാനി വിജയിച്ചാൽ ന്യുയോർക്കിനുള്ള ധനസഹായങ്ങൾ നിർത്തിവയ്ക്കുമെന്നുവരെ പ്രഖ്യാപിച്ചു.അതുകൊണ്ട് മംദാനിയുടെ വിജയം ട്രംപിനു വ്യക്തിപരമായ തിരിച്ചടിയാണ്. ന്യുയോർക്കിലെ മേയർ മാത്രമല്ല, പിക്സ്ബർഗിലെയും ബോസ്റ്റണിലെയും ചിഞ്ചിനാറ്റിലെയും മേയർ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് കക്ഷികളാണ് വിജയിച്ചത്. ഇതിനു പുറമേ വെർജീനിയ, ന്യൂജേഴ്സി ഗവർണ്ണർ സ്ഥാനങ്ങളും ഡെമോക്രാറ്റിക് കക്ഷികൾ നേടി. പൊതുജനാഭിപ്രായം ട്രംപിനെതിരായിട്ട് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണിത്. ട്രംപിന്റെ തീരുവ യുദ്ധം സെൽഫ് ഗോളായി മാറിക്കൊണ്ടിരിക്കുകയാണ്. വളർച്ച കുറയുന്നു, തൊഴിലില്ലായ്മ കൂടുന്നു, വിലക്കയറ്റം തലപൊക്കുന്നു.വംശീയതയും ദേശീയതയും സംയോജിപ്പിച്ചുള്ള ട്രംപിന്റെ ഭരണം പ്രതിരോധിക്കാനാകുമെന്ന് മംദാനി തെളിയിച്ചിരിക്കുകയാണ്. മംദാനിയിൽ നിന്ന് പാഠം പഠിക്കാനാണ് ബർണി സാന്റേഴ്സ് ഡെമോക്രാറ്റിക് പാർടിയോട് പറയുന്നത്.മംദാനി വലിയ മോദി വിമർശകനാണ്. നെതന്യാഹുവിനെപ്പോലെ മോദി ഒരു യുദ്ധക്കുറ്റവാളിയാണെന്ന് മംദാനി തുറന്നുപറഞ്ഞു. ഗുജറാത്തിലെ മുസ്ലിം വംശഹത്യയെ ഓർമ്മിപ്പിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ പരേഡിലെ ഫ്ലോട്ടുകൾക്കെതിരെ പരസ്യമായി രംഗത്തുവന്നു.ന്യുയോർക്കിൽ ട്രംപിനു ലഭിച്ചതുപോലൊരു തിരിച്ചടി ബീഹാറിൽ മോദിക്കു ലഭിക്കുമോയെന്നുള്ളതാണ് ഇനി കാണാനിരിക്കുന്നത്.
Content Highlights: Thomas Isaac About zohran mamdani's Victory As New York Mayor