

സ്നേഹത്തിന് ജാതിയോ മതമോ വയസോ ഒന്നും ഒരു പരിധിയല്ലെന്നാണ് പറയപ്പെടുന്നത്. ഇവിടെ പതിനെട്ട് വയസ് മാത്രം പ്രായമുള്ള ഒരു യുവതി വിവാഹം കഴിച്ചിരിക്കുന്നത് തന്റെ സഹോദരിയുടെ ഭർത്താവിനെയാണ്. ഇയാൾക്ക് 55 വയസാണ് പ്രായം. തന്നെക്കാൾ രണ്ടിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചതിനെ കുറിച്ചും അയാളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും യുവതി ഒരു മാധ്യമത്തോട് സംസാരിച്ചതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
കുടുംബത്തെയോ സഹോദരിയെയോ പരിഗണിക്കാതെ തന്റെ സഹോദരി ഭർത്താവിനെ വിവാഹം കഴിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും ഒരു അഭിമുഖം വൈറലായതോടെ ഒരു വിഭാഗം യുവതിക്കെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്. എന്റെ കണ്ണുകളിൽ ജീജാജി(സഹോദരി ഭർത്താവ്) വയസായ ആളല്ല, മറിച്ച് സുമുഖനാണ് എന്നാണ് യുവതിയുടെ അഭിപ്രായം.
യുവതിയുടെ സഹോദരി സുഖമില്ലാതെ കിടന്നപ്പോൾ അവരുടെ വീട്ടിൽ സഹായത്തിനും പാചകം ചെയ്ത് കൊടുക്കാനും പോയതോടെയാണ് യുവതി സഹോദരി ഭർത്താവുമായി അടുത്തത്. നിരന്തരമായുള്ള കണ്ടുമുട്ടലുകൾ പ്രണയമായി മാറി. ഇതോടെ ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അഭിമുഖത്തിനിടയിൽ ഭർത്താവിനെ റിപ്പോർട്ടർ വയസായ ആൾ എന്ന് വിളിച്ചതിന് യുവതി പറഞ്ഞ മറുപടിയും വൈറലാണ്.
അതേസമയം റിപ്പോർട്ടർ തന്നെ പ്രായമുള്ളയാളെന്ന് വിളിച്ചത് യുവതിയുടെ ഭർത്താവിനും ഇഷ്ടമായില്ല. അതയാൾ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ യുവതിയുടെ പ്രതികരണം. എന്റെ കണ്ണിൽ അദ്ദേഹം വയസായ ഒരാളല്ല, അദ്ദേഹത്തിന്റെ മുടി നരച്ചിട്ടുണ്ടാവാം, അത് ഡൈ ചെയ്യാം, പല്ലുകൾ വെണ്മയുള്ളതാക്കാം, അദ്ദേഹം സുന്ദരനാണ്.. എന്നായിരുന്നു ആ പ്രതികരണം.
ഇരുവരും എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും അവരുടെ ഭാഷയും വീഡിയോയിൽ കാണുന്ന പരിസരവും അടിസ്ഥാനമാക്കി യുപിക്കാരാണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വിമർശനങ്ങൾ കനക്കുന്നതിനൊപ്പം, ഈ യുവതിക്ക് 18 വയസാണെങ്കിൽ ഇവരുടെ സഹോദരിക്ക് എന്ത് പ്രായം കാണുമെന്ന് ഒരാൾ ചോദിക്കുന്നുണ്ട്.
Content Highlights: 18year old marries her 55 years old brother in law, video goes viral