'200 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെൻ്റുള്ള നഗരത്തിലെ എയർപ്യൂരിഫയർ കാണൂ'; ആശങ്കയായി യുവതിയുടെ പോസ്റ്റ്

നഗരത്തിലെ ഉയരുന്ന വായു മലിനീകരണ തോതാണ് യുവതി പങ്കുവെച്ച ചിത്രത്തിലൂടെ വ്യക്തമാകുന്നത്

ഗുരുഗ്രാമിലെ ഒരു ഫ്ലാറ്റിലെ എയര്‍ പ്യൂരിഫയറില്‍ അടിഞ്ഞുകൂടിയ പൊടിപടലങ്ങളുടെ ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഗുരുഗ്രാം സ്വദേശിയായ യുവതി പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്. നഗരത്തിലെ ഉയരുന്ന വായു മലിനീകരണ തോതാണ് യുവതി പങ്കുവെച്ച ചിത്രത്തിലൂടെ വ്യക്തമാകുന്നത്.

'200 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റുകളും, ടവറുകളും നിലകൊള്ളുന്ന നാട്ടില്‍ ആളുകളുടെ ശ്വാസകോശം ബിഗ് 4 ലെ ഇന്റേണുകളെപ്പോലെ ഓവര്‍ടൈം ജോലി ചെയ്യുകയാണ്. മലിനമായ വായുവിന് പ്രീമിയം അടയ്ക്കുന്ന നഗരത്തിലേക്ക് സ്വാഗതം' യുവതി പോസ്റ്റില്‍ കുറിച്ചു. രണ്ട് ലക്ഷത്തോളം വ്യൂസ് നേടിയ പോസ്റ്റ് നഗരത്തിലെ വായു മലിനീകരണം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വായു മലിനീകരണം ഹൃദയാഘാതം മുതല്‍ കാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ക്ക് വഴി വെച്ചേക്കാം.

This is my air purifier filter in Gurgaon.The land of ₹200 crore apartments, glossy towers & lungs working overtime like interns at Big 4.Welcome to the city where we pay premium for polluted air. Efficiency, but make it toxic. 😷#Gurgaon #AirPollution #IndiaAirCrisis pic.twitter.com/pYhApZa5yv

പ്രതികരണം

പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്കയറിയിച്ച് രംഗത്തെത്തിയത്. 'അവിടെ നിന്ന് വേഗം രക്ഷപ്പെടൂ' ഒരാള്‍ പറഞ്ഞു. 'ഒരു ചിമ്മിനിയിലൂടെ ശ്വസിക്കുന്നത് പോലെ തോന്നുന്നു' മറ്റൊരാള്‍ കമന്റ് ചെയ്തു.

'നിര്‍ഭാഗ്യവശാല്‍ 2014 മുതല്‍ ജനങ്ങള്‍ ഈ അവസ്ഥയ്ക്കായി വോട്ട് ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ, സെന്‍സിറ്റീവായ, വിവരമില്ലാത്ത സര്‍ക്കാരാണിത്.' മൂന്നാമതൊരാള്‍ പറഞ്ഞു.

Content Highlights- Woman's post about gurugram air pollution Concerns

To advertise here,contact us