'അങ്കിൾ പാകിസ്താനിൽ എത്തി, ഞാനിതുവരെ വീട്ടിലെത്തിയില്ല';യുഎഇ ട്രാഫിക്കിനെ പറ്റി യുവാവിൻ്റെ വൈറൽ പോസ്റ്റ്

'സാരാര്‍ ചീമാ' എന്ന യുവാവ് യുഎഇയുടെ ട്രാഫിക്കിനെ പറ്റിയിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

'അങ്കിൾ പാകിസ്താനിൽ എത്തി, ഞാനിതുവരെ വീട്ടിലെത്തിയില്ല';യുഎഇ ട്രാഫിക്കിനെ പറ്റി യുവാവിൻ്റെ വൈറൽ പോസ്റ്റ്
dot image

പല നഗരങ്ങളിലെയും പ്രധാന പ്രശ്‌നമാണ് റോഡിലെ ഒരിക്കലും തീരാത്ത ട്രാഫിക് ബ്ലോക്ക്. കൃത്യ സമയത്ത് ജോലിക്ക് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ പോകാന്‍ അനുവദിക്കാത്ത വിധത്തിലുള്ള ട്രാഫിക്കില്‍ നമ്മളില്‍ പലരും ഒരിക്കലെങ്കിലും പെട്ട് പോയിട്ടുണ്ടാവും. അത്തരത്തില്‍ യുഎഇയിലെ ട്രാഫിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

'സരാര്‍ ചീമാ' എന്ന യുവാവ് യുഎഇയുടെ ട്രാഫിക്കിനെ പറ്റിയിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുഎഇയിലെ ട്രാഫിക്കില്‍ തന്റെ കാര്‍ കുടുങ്ങി കിടക്കുന്ന വീഡിയോയാണ് യുവാവ് പങ്കുവെച്ചത്. 'അങ്കിളിനെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തു, അദ്ദേഹം ഇപ്പോള്‍ പാകിസ്താനില്‍ എത്തി, ഞാന്‍ ഇതുവരെ ഷാര്‍ജയില്‍ എത്തിയിട്ടില്ല' എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. പോസ്റ്റ് ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഷാര്‍ജയില്‍ നിന്ന് പാകിസ്താനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഏതാണ്ട് 2 മുതല്‍ 3 മണിക്കൂര്‍ വരെയാണ് സമയമെടുക്കുക. ഇതിനും മുകളില്‍ സമയമാണ് വീട്ടിലേക്ക് എത്തിച്ചേരാന്‍ തങ്ങള്‍ക്ക് എടുക്കേണ്ടി വന്നെതന്നാണ് പോസ്റ്റിലൂടെ യുവാവ് വ്യക്തമാക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇത് തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. മറ്റൊരാള്‍ താന്‍ തന്റെ അളിയനെയും ഭാര്യയെയും ഉംറയ്ക്കായി അബുദാബി വിമാനത്താവളത്തില്‍ ഇറക്കിയെന്നും തങ്ങള്‍ റാസ് അല്‍ കൈമയില്‍ എത്തിയില്ലായെന്നും പക്ഷേ താന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയവര്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പറഞ്ഞു. 'അത് ശരിയാണ്. ചിലപ്പോഴൊക്കെ ബുര്‍ജ് അല്‍ അറബില്‍ നിന്ന് ഷാര്‍ജയിലെത്താന്‍ 3 മണിക്കൂറോളം വേണ്ടി വരും' മറ്റൊരാള്‍ പറയുന്നു.


Content Highlights- viral post by young man about UAE traffic

dot image
To advertise here,contact us
dot image