ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവപ്പെടുന്ന ഒരു പ്രദേശം ഏതാണെന്ന് ചോദിച്ചാല്, രാജ്യത്ത് അതിന് ഒന്നാം സ്ഥാനം ഡൽഹിക്കായിരിക്കും. എല്ലാ കൊല്ലവും ഡൽഹി നഗരം രൂക്ഷമായ വായുമലിനീകരണത്തിൽ അകപ്പെടും. വായുഗുണനിലവാര സൂചിക അതീവ ഗുരുതര സാഹചര്യമായ 400 കടക്കും. ശ്വസിച്ചാൽ രോഗങ്ങൾ ഉറപ്പ് എന്നതാണ് ഡൽഹി നിവാസികളുടെ അവസ്ഥ. അത്രയ്ക്ക് കഷ്ടമാണ് ഡൽഹിയിലെ കാര്യങ്ങൾ.
ഈ അവസ്ഥയുടെ രൂക്ഷത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡൽഹി നിവാസിയായ കപിൽ ധമ എന്നയാൾ. ഡോർ അടക്കം എല്ലാം അടച്ചിരിക്കുന്ന നേരത്തും, ഡോർ തുറക്കുമ്പോഴും വീട്ടിലെ വായുനിലവാരം നിമിഷങ്ങള്ക്കുള്ളില് മാറിമറയുമെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്. നാല് എയർ പ്യൂരിഫയറുകൾ ഉണ്ടായിട്ടും ഡൽഹിയിലെ ജീവിതം നരകമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ എയർ പ്യൂരിഫയറിലെ വായുഗുണനിലവാര സൂചികയിലൂടെയാണ് വായുഗുണനിലവാരം എങ്ങനെയാണെന്ന് കപില് വിശദീകരിക്കുന്നത്. 97 ആണ് വീഡിയോയുടെ തുടക്കത്തിലെ വായുഗുണനിലവാരം. കപിൽ വീടിന്റെ ഡോർ തുറന്നതും വെറും 20 സെക്കൻഡുകൾക്കുള്ളിൽ വായുഗുണനിലവാര സൂചിക 500 കടന്നു. ഞൊടിയിടയിൽ അതീവ ഗുരുതരാവസ്ഥയിലേക്ക് പോയ വായുഗുണനിലവാര സൂചിക ഡൽഹിയുടെ യഥാർത്ഥ അവസ്ഥയെയാണ് കാണിച്ചുതരുന്നത്.
4 purifier running 24x7 at homeReading while all doors are closed - 100Just opened main door and touched - 500Life become hell in NCR and govt is busy in bihar campaign. pic.twitter.com/7b5Zg3QXea
നാല് പ്യൂരിഫയറുകളാണ് ഇത്തരത്തിൽ കപ്പലിന്റെ വീട്ടിലുള്ളത്. എന്നിട്ടും ഡോർ വെറുതെ ഒന്ന് തുറന്നിട്ടാൽ പോലും ഇതാണ് അവസ്ഥ. നിരവധി പേരാണ് കപിലിന്റെ വീഡിയോ കണ്ട ശേഷം അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. അതിൽ ഭൂരിഭാഗവും ഡൽഹിക്ക് പുറത്തുള്ളവരാണ്. രാജ്യതലസ്ഥാനത്തെ അവസ്ഥ എന്തെന്ന് ഇതിലും നന്നായി പറഞ്ഞുതരാൻ കഴിയില്ല എന്നാണ് ഇവരെല്ലാം പറയുന്നത്.
Content Highlights: man opens door of his delhi home, air quality gets worse within seconds