ലോകത്തില് സ്മാര്ട്ട് സിറ്റി എന്നിയപ്പെടുന്ന ഒരു നഗരമുണ്ടോ ? ഉണ്ടെങ്കില് എന്തുകൊണ്ടാണ് അങ്ങനെയൊരു നഗരം തെരഞ്ഞെടുക്കപ്പെട്ടത്? ആ നഗരത്തിന്റെ പ്രത്യേകത എന്താണ്?പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ, നെറ്റ്വര്ക്ക് സേവനങ്ങള്, നവീകരണപ്രവര്ത്തനങ്ങള് എന്നിവ പ്രയോജനപ്പെടുത്തുന്ന നഗരമാണ് സ്മാര്ട്ട് സിറ്റി. AI , ഇന്റര്നെറ്റ് ഓഫ് തിംഗ്സ്(IOT) തുടങ്ങിയ ഡിജിറ്റല് കാര്യങ്ങള്, പൊതുഗതാഗതം മെച്ചപ്പെടുക, മലിനീകരണം നിയന്ത്രിക്കുക, സുരക്ഷിതമായ ജീവിതസാഹചര്യങ്ങള് സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഒരു സ്മാര്ട്ട് സിറ്റി ലക്ഷ്യമിടുന്നത്.
2025 ല് തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ സ്മാര്ട്ട് സിറ്റി എന്നറിയപ്പെടുന്ന നഗരം സ്വിറ്റ്സര്ലന്ഡിലെ സാമ്പത്തിക, സാങ്കേതിക തലസ്ഥാനമായ സൂറിച്ച് ആണ്. ശുദ്ധമായ രീതിയിലുള്ള ഊര്ജ്ജ ഉപയോഗം, ഡിജിറ്റല് ഇന്ഫ്രാസ്ട്രെക്ചര്, പൗര സൗഹൃദ സേവനങ്ങള്, പൊതുജന ക്ഷേമം എന്നിവയ്ക്ക് പേരുകേട്ട സൂറിച്ച് 2025 ലെ IMD സ്മാര്ട്ട്സിറ്റി സൂചികയില് ആഗോളതലത്തില് ഒന്നാം സ്ഥാനത്തുണ്ട്.
ഓസ്ലോ, നോര്വേ
പരിസ്ഥിതി സൗഹൃദ നവീകരണത്തിനും സ്മാര്ട്ട് മൊബിലിറ്റി സിസ്റ്റങ്ങള്ക്കും പേരുകേട്ട നോര്വെയിലെ ഓസ്ലോ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഇവിടെ സാങ്കേതിക പരിസ്ഥിതി ഘടകങ്ങള് വിജയകരമായി സംയോജിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് ബസ്സുകള് മുതല് ഡിജിറ്റല് പൊതു സേവനങ്ങള് വരെ അവിടുത്തെ പ്രത്യേകതയാണ്.
ജനീവ, സ്വിറ്റ്സര്ലന്ഡ്
ഡിജിറ്റല് സാങ്കേതിക വിദ്യകള്, സുരക്ഷ, സുസ്ഥിരമായ പരിപാടികള് എന്നിവയിലൂടെ 2025 ലെ സ്മാര്ട്ട്സിറ്റികളുടെ പട്ടികയില് ജനീവ മൂന്നാം സ്ഥാനത്തുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്ന്ന ജീവിത നിലവാര സൂചകങ്ങളുള്ള നഗരമാണ് ജനീവ. ശക്തമായ അടിസ്ഥാന സൗകര്യങ്ങളും സ്മാര്ട്ട് സിസ്റ്റങ്ങളും യൂറോപ്പിലെ നഗര വികസനത്തിന്റെ ഒരു മുന്നിര ഉദ്ദാഹരണമായി ഇതിനെ മാറ്റുന്നു.
2025ല് സ്മാര്ട്ട് സിറ്റി സൂചികയില് നാലാം സ്ഥാനത്ത് നില്ക്കുന്ന നഗരമാണ് ദുബായ്. സ്മാര്ട്ട് മൊബിലിറ്റി, ഡിജിറ്റല് സേവനങ്ങള്, AI അധിഷ്ഠിത നഗര ആസൂത്രണം എന്നിവയ്ക്ക് പേരുകേട്ട ദുബായ്, മിഡില് ഈസ്റ്റിലെ ഏറ്റവും സാങ്കേതികമായി മുന്നേറിയ നഗരമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്മാര്ട്ട് ദുബായ്, ദുബായ് ഫ്യൂച്ചര് ഫൗണ്ടേഷന് പോലുള്ള അതിന്റെ പ്രോജക്ടുകള്, നവീകരണം നഗര ജീവിതത്തെ എങ്ങനെ പുനര്നിര്മ്മിക്കുന്നു എന്ന് കാണിച്ചുതരുന്നു.
Content Highlights :Do you know which city is known as the smartest city in the world?