ഗാര്ഹിക പീഡനങ്ങളും അവയെ തുടര്ന്നുണ്ടാവുന്ന തുറന്ന പറച്ചിലുകളും പലപ്പോഴും ചര്ച്ചയാവാറുണ്ടല്ലേ. വളരെ ആരോഗ്യകരമായ ബന്ധങ്ങളെന്ന് നമ്മള് തെറ്റിദ്ധരിക്കുന്നയിടങ്ങളില്നിന്ന് പോലും ഇത്തരത്തിലുള്ള ഗാര്ഹിക പീഡന കഥകള് നമ്മള് കേട്ടിട്ടുണ്ട്. പലപ്പോഴും നാണക്കേടോ ഭയമോ കാരണം പലരും ഇത് പുറത്ത് പറയാറില്ല. അത്തരത്തിലൊരു അനുഭവം പങ്കുവെച്ച യുവതിയുടെ പോസ്റ്റാണ് ഇപ്പോള് ചര്ച്ചയാവുന്നത്.
സമൂഹ മാധ്യമമായ റെഡിറ്റിലാണ് യുവതി തനിക്ക് ഭര്ത്താവില് നിന്ന് നേരിടുന്ന ദുരനുഭവം പങ്കിട്ട് രംഗത്തെത്തിയത്. നാണക്കേടും ഭയവും കാരണം കുടുംബത്തോടും സുഹൃത്തുകളോടും പറയാന് തനിക്ക് കഴിയുന്നില്ലായെന്നും യുവതി പോസ്റ്റില് വ്യക്തമാക്കി. തന്റെ ഭാഗത്തെ തെറ്റാണോ ഭര്ത്താവ് തന്നോട് ഇങ്ങനെ പെരുമാറാന് കാരണമെന്നും അവര് പോസ്റ്റില് ചോദിക്കുന്നു.
പോസ്റ്റിലെ പ്രസക്തഭാഗങ്ങള്
'വളരെ മോശമായാണ് എന്നോട് ഈ സമയങ്ങളില് അദ്ദേഹം സംസാരിക്കുന്നത്. ആദ്യമൊന്നും ഞാന് അതിന് മറുപടി നല്കാറില്ലായിരുന്നു പിന്നീട് ഞാനും തിരികെ പറയാന് തുടങ്ങി. എത്രയെന്ന് പറഞ്ഞാണ് ഒരാള് സഹിക്കുന്നത്. ഒരു ദിവസം എന്റെ വീടിന്റെ ഭാഗത്ത് നിന്നുള്ള ഒരു ഫാമിലി ഫങ്ഷന് ഞങ്ങള് പോകുകയായിരുന്നു. അന്ന് അതില് പങ്കെടുക്കാന് പറഞ്ഞ് അദ്ദേഹത്തോട് എനിക്ക് ഒരുപാട് യാചിക്കേണ്ടി വന്നു. അയാള് അന്ന് പലപ്പോഴായി ഇടിക്കുകയും ഭിത്തിയോട് ചേര്ത്തുനിര്ത്തുകയും, സാധനങ്ങള് വലിച്ചെറിയുകയും ചെയ്തു. ഞാനാകെ ഭയന്നു. പിന്നീട് എന്നോട് സംഭവത്തില് ക്ഷമ പറഞ്ഞു. എന്നാല് എനിക്കത് മറക്കാനാവുന്നില്ല. സംഭവം വീട്ടുകാരോട് പറഞ്ഞാല് ശരിയാവില്ല. കാരണം ഞാന് അത് അദ്ദേഹത്തോടുള്ള വിശ്വാസം കളയുന്നത് പോലെയാകില്ലേ… സുഹൃത്തുക്കളോടും വിവരം പറയാന് കഴിയില്ല, കാരണം അവര് അദ്ദേഹത്തെ വെറുക്കും. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ ' യുവതി പോസ്റ്റില് ചോദിക്കുന്നു.
പോസ്റ്റിന് താഴെ നിരവധിപേരാണ് പ്രതികരണവുമായെത്തിയത്. നിങ്ങള്ക്ക് സുഹൃത്തുക്കളോടും കുടുംബത്തോടും പങ്കുവയ്ക്കാന് സാധിക്കാത്ത വിധം നിങ്ങളുടെ പുരുഷന് പെരുമാറുകയാണെങ്കില് അതൊരു റെഡ് ഫ്ലാഗാണ്. ഒരാള് പറഞ്ഞു.
'അയാള് എന്നെ പലതവണ തള്ളിയിടുകയും ചുമരില് ചേര്ത്ത് നിര്ത്തുകയും സാധനങ്ങള് വലിച്ചെറിയുകയും ചെയ്തു.'
ഇത് കേൾക്കുമ്പോൾ അറിയാം അയാള് ശാരീരികമായി ഉപദ്രവിക്കുന്ന ആളാണെന്ന്. ആരോടെങ്കിലും ഇക്കാര്യം ചര്ച്ച ചെയ്യാന് നിങ്ങള്ക്ക് ഭയമാണെന്ന് എനിക്കറിയാം, പക്ഷേ കുറഞ്ഞത് നിങ്ങളുടെ വിശ്വസ്ത വ്യക്തിയെയെങ്കിലും അറിയിക്കുന്നത് വളരെ നല്ലതായിരിക്കും. നിങ്ങള്ക്ക് എന്തെങ്കിലും ചതവുകളോ അടയാളങ്ങളോ ഉണ്ടെങ്കില്, ദയവായി അത് ഫോട്ടോയെടുത്ത് രഹസ്യമായി നിങ്ങളുടെ സുഹൃത്തിന് അയയ്ക്കുക. അയാള് മോശമായി പെരുമാറിയ ഏതെങ്കിലും ചാറ്റ് സന്ദേശങ്ങള് സ്ക്രീന്ഷോട്ട് എടുക്കുക.
കൂട്ടുകാര് അയാളെ വെറുക്കുമെന്ന് നിങ്ങൾ കരുതുന്നു, തീര്ച്ചയായും അവര്ക്കും വെറുപ്പായിരിക്കും, പക്ഷേ നിങ്ങൾക്ക് അതെല്ലാം ഉള്ളില് ഒതുക്കി വയ്ക്കാന് കഴിയില്ല. അയാളെ ഡിവോഴ്സ് ചെയ്യാനും മറ്റൊരാൾ യുവതിയെ ഉപദേശിച്ചു. ദമ്പതികള് തമ്മില് തര്ക്കങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും പക്ഷെ അത് ദേഹോപദ്രവത്തിലേക്ക് കടക്കുന്നത് സഹിക്കാന് കഴിയുന്നതല്ലായെന്നും മറ്റൊരാള് ഓര്മ്മിപ്പിച്ചു.
Content Highlights- woman posts against her husband's domestic violence