ബീഹാറിലെ കൈതാറിലെ ഒരു റസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വൈറലാകുന്ന വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ ഇരിക്കുന്ന ഒരു പുരുഷനോടും യുവതിയോടും സംസാരിക്കുന്നതാണ് കാണാനാകുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ പൊലീസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പൊലീസ് സംഘം റസ്റ്റോറന്റിൽ എത്തിയത്. പൊലീസ് യുവാവിനോട് കൂടെയുള്ള സ്ത്രീ ആരാണെന്ന് ചോദിക്കുകയായിരുന്നു. സഹോദരിയാണെന്ന് ഇയാൾ ഇതിന് മറുപടി നൽകി. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ ഉത്തരത്തിൽ തൃപ്തനാകാതെ വീണ്ടും വീണ്ടും ചോദിക്കുകയും അത് വാക്കുതർക്കത്തിലേക്ക് മാറുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണാനാകുന്നത്.
സഹോദരി എന്ന് യുവാവ് ധാർഷ്ട്യത്തോടെ പറഞ്ഞ് എന്ന് ആരോപിച്ചാണ് പൊലീസുകാരൻ ശബ്ദമുയർത്തുന്നത്. യാതൊരു കാരണവുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കയർത്ത് സംസാരിച്ചതെന്ന് ദൃക്സാക്ഷികൾ അഭിപ്രായപ്പെടുന്നുണ്ട്.
भाई बहन रेस्टोरेंट में डिनर करने के लिए बैठे हुए थे,तभी एक चिलगम दरोगा आकर उनसे बदतमीजी करता है।भला हो CCTV का, कि सारी घटना रिकॉर्ड हो गई.क्या ऐसे ही नागरिक सुरक्षा होती है? @bihar_police pic.twitter.com/uNVhq6DKwT
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെയും ബിഹാറിലെ പൊലീസ് സംവിധാനത്തിന് എതിരെയും വ്യാപക പരാതികൾ ഉയരുന്നുണ്ട്. ജനങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും പെരുമാറേണ്ടതെന്നും പൊലീസിനെ ആരെങ്കിലും പഠിപ്പിച്ചേ മതിയാകൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നുത്.
അനാവശ്യമായി ആളുകളെ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമില്ലെന്നും നിരവധി പോർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഹോദരി ആണെന്ന് ആ യുവാവ് പറഞ്ഞപ്പോൾ പൊലീസുകാരന്റെ ഈഗോയ്ക്ക് മുറിവേറ്റെന്നും അതിന്റെ ബാക്കിപത്രമാണ് പിന്നീട് അവിടെ കാണുന്നതെന്നുമാണ് മറ്റ് ചിലരുടെ പ്രതികരണം. പൊലീസിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് പലരും പങ്കുവെക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികളും ബിഹാർ പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോസ്ഥന്റയോ സേനയുടെയോ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നും വന്നിട്ടില്ല.
Content Highlights: Video of a police harassing siblings at a restaurant in Bihar