ലണ്ടന്: യുകെയില് വംശീയ വെറുപ്പിനെ തുടര്ന്ന് 20 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗം. കേസില് പ്രതിയെന്ന് സംശയിക്കുന്ന വെളുത്ത വര്ഗക്കാരനായ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ആളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഉയര്ന്ന വരുന്ന വംശീയ അതിക്രമങ്ങള്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യന് വംശജയായ സിഖ് യുവതിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്ഡിലെ താമസക്കാരിയായ 20 കാരിയുടെ വീട്ടിലേക്ക് വാതില് പൊളിച്ച് കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ഇതേ പ്രദേശത്ത് ആഴ്ചകള്ക്ക് മുന്പ് മറ്റൊരു സിഖ്
സ്ത്രീയ്ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. നടന്ന രണ്ട് സംഭവങ്ങളും വംശീയ ആക്രമണമാണെന്നും തങ്ങള്ക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ദക്ഷിണേന്ത്യന് സമൂഹം രംഗത്തെത്തി.
ബ്രിട്ടീഷ്-സിഖ് എംപിമാരായ പ്രീത് കൗര് ഗില്, തന്മന്ജീത് സിംഗ് ദേസി എന്നിവരും സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ മേഖലയില് വംശീയ-ലൈംഗിക അതിക്രമങ്ങള് ആവര്ത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തില് അതിക്രമം നേരിട്ട സ്ത്രീക്ക് ഒപ്പമാണ് നിയമസംവിധാനമെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് പൊലീസ് രംഗത്തെത്തി.
യുവതിയെ പീഡനത്തിനിരയാക്കിയ വ്യക്തിക്കെതിരെ പൊലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഞായറാഴ്ചയോടെ ഇയാളെ പിടികൂടി. 30 വയസ്സ് തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള് ഉള്പ്പടെ പുറത്ത് വിട്ട് നടത്തിയ അന്വേഷണത്തിനാണ് ഫലം കണ്ടത്.
Content Highlights- Indian woman attack in england after breaking down door; racial hatred behind it