വീട്ടില് പാറ്റയുള്ളത് അസ്വസ്ഥതയാണല്ലേ? പാറ്റയുടെ ശല്യം പെരുകിയാല് എങ്ങനെയെങ്കിലും അവയെ ഇല്ലാതാക്കാന് നമ്മള് ശ്രമിക്കുകയും ചെയ്യും. എന്നാല് ദക്ഷിണകൊറിയയില് നടന്ന ഈ സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. ഒരു പാറ്റയെ കൊല്ലാനുള്ള യുവതിയുടെ ശ്രമത്തിനിടയില് കൊല്ലപ്പെട്ടത് മറ്റൊരു സ്ത്രീയാണ്. ബിബിസിയിലാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
20 വയസുകാരിയായ ഒരു സ്ത്രീ ഹെയര് സ്പ്രേയും ലൈറ്ററും ഉപയോഗിച്ച് പാറ്റയെ കൊല്ലാന് ശ്രമിക്കുകയായിരുന്നു. എന്നാല് അബദ്ധത്തില് തീ ആളിപ്പടര്ന്ന് അപ്പാര്ട്ട്മെന്റിന് തീപിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തില് കെട്ടിടത്തിലേക്ക് തീ പടരുകയും താമസക്കാരെല്ലാം അതില് അകപ്പെട്ടുപോവുകയുമായിരുന്നു.
രക്ഷപെടാന് ശ്രമിക്കുന്ന താമസക്കാരില് 30 വയസുള്ള ഒരു ചൈനീസ് സ്ത്രീയും ഉണ്ടായിരുന്നു. കെട്ടിടത്തില് പുക ഉയരുന്നത് കണ്ട് രണ്ട് മാസമായ തന്റെ കുഞ്ഞിനെ അടുത്തുള്ള കെട്ടിടത്തിലെ അയല്കാരന് അവര് കൈമാറി. തുടര്ന്ന് അവരും ഭര്ത്താവും അഞ്ചാംനിലയിലെ ജനാലയിലൂടെ ചാടി രക്ഷപെടാന് ശ്രമിക്കുന്നതിനിടയില് സ്ത്രീ കാല് വഴുതി താഴെവീഴുകയായിരുന്നു. ഉടന്തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും അവര് മരണത്തിന് കീഴടങ്ങി.
Content Highlights :20-year-old woman tried to kill cockroach. One person died in apartment fire