'Good Job,Thank You Darling!':മാധ്യമപ്രവർത്തകയുടെ ചോദ്യം അവഗണിച്ച് ട്രംപ്;സെക്‌സിസ്റ്റ് പരാമർശമെന്ന് വിമർശനം

ട്രംപ് അനുചിതമായ പ്രതികരണങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ല.

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദിവസങ്ങളാണ് കടന്നുപോയത്. ഇപ്പോഴിതാ വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്ര‍വര്‍ത്തകയോടുള്ള ട്രംപിന്‍റെ പെരുമാറ്റം ചര്‍ച്ചയായിരിക്കുകയാണ്. ഭൗമരാഷ്ട്രീയത്തെ കുറിച്ചുള്ള ഗൗരവമേറിയ ഒരു ചോദ്യമാണ് ഇവര്‍ ട്രംപിനോട് ചോദിച്ചത് എന്നാല്‍ ഇതിന് മറുപടി നല്‍കുന്നതിന് പകരം അവര്‍ സംസാരിക്കുമ്പോള്‍ അവരെ നോക്കിയിരിക്കുകയായിരുന്നു ട്രംപ്.

Trump ignores a question from a woman reporter but says, "I just like to watch her talk. Good job. Thank you darling." pic.twitter.com/IHLTAiOe4F

അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ലാറ്റിനമേരിക്കയില്‍ ചൈന തങ്ങളുടെ സാന്നിധ്യം പ്രതിരോധിക്കുന്നത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. അവര്‍ സംസാരിക്കുമ്പോള്‍ ട്രംപ് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തിരിക്കുകയായിരുന്ന വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന് നേരെ തിരിഞ്ഞ് ചിരിയോടെ അവള്‍ സംസാരിക്കുന്നത് നോക്കിയിരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന കമന്റും പാസ്സാക്കി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയുടെ നേരെ തിരിഞ്ഞ് ഗുഡ് ജോബ്, താങ്ക്യു ഡാര്‍ലിങ് എന്നുമാത്രം പ്രതികരിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ അവഗണിച്ച ട്രംപ് അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു.

ട്രംപ് അനുചിതമായ പ്രതികരണങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ല. അടുത്തിടെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റിന്റെ ചുണ്ടിനെക്കുറിച്ചും ട്രംപ് പരാമര്‍ശം നടത്തിയിരുന്നു.'ആ മുഖവും ആ ചുണ്ടും മെഷീന്‍ ഗണ്ണിനെപ്പോലെ പ്രവര്‍ത്തിക്കുന്നു അല്ലേ?' എന്നായിരുന്നു പരാമര്‍ശം. ഒരിക്കല്‍ ന്യൂസ്മാക്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലും സമാനമായ പരാമര്‍ശം അവരെക്കുറിച്ച് ട്രംപ് നടത്തിയിരുന്നു.' അത് ആ മുഖമാണ്, ആ മസ്തിഷ്‌കമാണ്, ആ ചുണ്ടുകളാണ്..അവര്‍ ചലിക്കുന്ന രീതി.. അതെല്ലാം ചലിക്കുന്നത് അവളൊരു മെഷീന്‍ഗണ്ണാണെന്ന രീതിയിലാണ്.' എന്നായിരുന്നു പരാമര്‍ശം.

ദിവസങ്ങള്‍ക്ക് മുന്‍പ് ഗാസ സമാധാന ഉച്ചകോടിക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശവും വാര്‍ത്തയായിരുന്നു. ലോകനേതാക്കളെല്ലാം നില്‍ക്കുന്ന വേദിയില്‍ ഓരോരുത്തരെയായി അഭിനന്ദിക്കുന്നതിനിടെ മെലോണിയെ സുന്ദരിയായ സ്ത്രീ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് അവരോട് അങ്ങനെ വിളിക്കുന്നതില്‍വിരോധമുണ്ടോയെന്നും ഇങ്ങനെയൊരു പ്രസ്താവന നടത്തിയാല്‍ അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും എങ്കിലും താന്‍ ആ റിസ്‌ക് എടുക്കുകയാണെന്നുമെല്ലാം ട്രംപ് പറയുന്നുണ്ട്.

Content Highlights: Trump’s ‘Watch Her Talk’ Gaffe Sparks Outrage After Ogling Reporter’s Lips

To advertise here,contact us