സ്വന്തം അപ്പിയറന്സില് ഇത്രത്തോളം ശ്രദ്ധ ചെലുത്തുന്ന, അത് പരസ്യമായി പ്രകടിപ്പിക്കുന്ന ലോകനേതാക്കള് മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. പറഞ്ഞുവരുന്നത് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെക്കുറിച്ചാണ്. ഇത്തവണ ടൈം മാഗസിന്റെ കവര്ചിത്രമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ടൈമിന്റെ കവര്ചിത്രത്തില് തന്റെ മുടി എവിടെപ്പോയെന്നാണ് ട്രംപിന്റെ ചോദ്യം.
എക്കാലത്തെയും ഏറ്റവും മോശം ഫോട്ടോയാണെന്നാണ് ടൈമിലെ കവര് ചിത്രത്തെ ട്രംപ് വിമര്ശിച്ചത്. 'അവരന്റെ മുടി കളഞ്ഞു, എന്റെ തലയ്ക്ക് മുകളില് പൊങ്ങിക്കിടക്കുന്ന എന്തോ ഒന്ന്, ഒരു കിരീടം പോലെ അതും വളരെ ചെറുത് വച്ചിട്ടുണ്ട്. ശരിക്കും വിചിത്രം! ഞാനൊരിക്കലും താഴെയുള്ള ആംഗിളില്നിന്ന് ചിത്രമെടുക്കില്ല, പക്ഷെ, ഇത് വളരെ മോശം ചിത്രമാണ്. അതങ്ങനെത്തന്നെയുള്ള വിശേഷണമാണ് അര്ഹിക്കുന്നത്. എന്താണ് അവര് ചെയ്യുന്നത്? എന്തുകൊണ്ടാണിങ്ങനെ?' ട്രൂത്ത് സോഷ്യലില് എഴുതിയ കുറിപ്പില് ട്രംപ് ചോദിക്കുന്നു.
അതേസമയം മാസികയിലെ താരതമ്യേന മെച്ചപ്പെട്ട ലേഖനത്തെകുറിച്ച് വലിയ പ്രതികരണമൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഗാസയില് വെടിനിര്ത്തല് വന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ പുകഴ്ത്തി The Triumph എന്ന തലക്കെട്ടില് ടൈമിന്റെ പുതിയ കവറെത്തിയത്.
നേരത്തേ, കൊളറാഡോ സംസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരത്തില് പ്രദര്ശിപ്പിച്ചിരിക്കുന്ന തന്റെ ചിത്രം കൊള്ളില്ലെന്ന പരാതി ട്രംപ് ഉയര്ത്തിയിരുന്നു. അന്ന് കൊളറാഡോ ഗവര്ണര് ജാരദ് പൊലീസാണ് അതിന് ഉത്തരവാദിയെന്നാണ് ട്രംപ് ആരോപിച്ചത്.
ആരും അവരുടെ മോശം ചിത്രമോ പെയിന്റിങ്ങുകളോ ഇഷ്ടപ്പെടില്ലെന്നും ഒബാമയുടെ സമാനമായ ചിത്രം അതിമനോഹരമായിരുന്നെന്നും തന്റെ ഏറ്റവും മോശമാണെന്നുമാണ് അന്ന് ട്രംപ് പ്രതികരിച്ചത്.
Content Highlights: vanished Hair, Tiny Crown: Trump Rages Over Time’s ‘Worst‑Ever’ Cover Shot