കടുവയെയാണോ ചിത്രശലഭത്തെയാണോ കാണുന്നത്? ചിത്രം അതിവിചിത്രം!

ഈ ചിത്രത്തില്‍ നിങ്ങള്‍ ആദ്യം കാണുന്നത് അടിസ്ഥാനമാക്കി നിങ്ങള്‍ ഒരു നേതാവാണോ, അതോ കുടുംബത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണോ എന്ന് തിരിച്ചറിയാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിചിത്രമായ ചിത്രങ്ങളിലൂടെ കണ്ണിനെ കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പേഴ്‌സണാലിറ്റി ടെസ്റ്റിനായി പലപ്പോഴും സ്വീകരിക്കാറുള്ളത്. ആ രണ്ടോ അതിലധികമോ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്ന ആ വിചിത്ര ചിത്രത്തില്‍ നിങ്ങള്‍ ആദ്യം എന്തിനെ കാണുന്നോ എന്നതിന് അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ വ്യക്തിത്വം അവലോകനം ചെയ്യുക. ഒരു വ്യക്തിയുടെ ഉള്ളിലുള്ള യഥാര്‍ഥ സ്വത്വത്തെ ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അക്കൂട്ടത്തില്‍ പുതിയതാണ് സ്പിരിച്വല്‍ ഫ്‌ളെയിം.

ഈ ചിത്രത്തില്‍ നിങ്ങള്‍ ആദ്യം കാണുന്നത് അടിസ്ഥാനമാക്കി നിങ്ങള്‍ ഒരു നേതാവാണോ, അതോ കുടുംബത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണോ എന്ന് തിരിച്ചറിയാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്പിരിച്വല്‍ ഫ്‌ളെയിം എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ പ്രധാനമായും കടുവ, സിംഹം, ഒരു ചിത്രശലഭം എന്നിവ ഒളിഞ്ഞിരിക്കുന്നതായാണ് പറയുന്നത്. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍ നിങ്ങള്‍ ആദ്യം കാണുന്നത് ചിത്രശലഭത്തെയാണെങ്കില്‍ നിങ്ങള്‍ ഒരു അന്തര്‍മുഖനാണ്. സ്വന്തം കാര്യങ്ങള്‍ മറ്റാരോടും പങ്കുവയ്ക്കാന്‍ താല്പര്യമില്ലാത്ത ഒരു വ്യക്തിയും.

നിങ്ങള്‍ പുറമേയ്ക്ക് ഒരു കോള്‍ഡായ വ്യക്തിയാണെങ്കിലും ഉള്ളുകൊണ്ട് ഊഷ്മളത കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. നിങ്ങളില്‍ പലരും ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടാത്തവരും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. നിങ്ങള്‍ സത്യം മാത്രം പറയുന്നവരായിരിക്കും.സ്വാഭാവികമായും കുറേപ്പേര്‍ക്ക് നിങ്ങള്‍ കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വരും.

സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷത്തില്‍ അങ്ങേയറ്റം ശാന്തത കാത്തുസൂക്ഷിക്കുന്നവരായിരിക്കും നിങ്ങള്‍. അതുപോലെ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന വിജയകരമായി കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ചില സമയത്ത് അക്ഷമരാകുന്ന നിങ്ങള്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യും.

നിങ്ങള്‍ വളരെ സ്‌നേഹാലുവും ആളുകളെ വേഗത്തില്‍ വിശ്വസിക്കുന്നവനുമായിരിക്കും. എന്നിരുന്നാല്‍ തന്നെയും സൗഹൃദങ്ങളുമായി ആരോഗ്യകരമായ അതിര്‍ത്തി പങ്കിടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഇനി നിങ്ങള്‍ കണ്ടത് ഒരു കടുവയയോ, സിംഹത്തെയോ ആണെന്ന് കരുതുക. അതിന്റെ അര്‍ഥം നിങ്ങള്‍ വളരെ കഠിനാധ്വാനിയായ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയാണെന്നാണ്. നേതൃഗുണം ഉള്ളതിനാല്‍ നിങ്ങള്‍ വളരെ വേഗത്തില്‍ നേതൃപദവിയിലേക്ക് എത്തപ്പെടും. നിങ്ങള്‍ മനസ്സുവയ്ക്കുന്ന എന്തുകാര്യത്തെയും ദീര്‍ഘവീക്ഷണത്തോടെയും അഭിനിവേശത്തോടെയും കാണുന്നവരായിരിക്കും. നിങ്ങള്‍ അറിയപ്പെടുന്ന വ്യക്തിയായിരിക്കും. നിങ്ങളെ ആരാധിക്കാനും ബഹുമാനിക്കാനും നിരവധി ആളുകള്‍ കാണും. നിങ്ങളുടെ മനസ്സ് സജീവമായിരിക്കും, പക്ഷെ അമിതമായി ചിന്തിച്ചുകൂട്ടുകയും ചെയ്യും. നിങ്ങള്‍ വീട്ടുകാര്യങ്ങളും ജോലിക്കാര്യവും ഒരുമിച്ച് കൊണ്ടുപോകാനായി കഷ്ടപ്പെടുന്നവരായിരിക്കും. രണ്ടിലും ആവശ്യത്തിലേറെ തലപുകയ്ക്കുന്നവരായിരിക്കും നിങ്ങള്‍.

പണത്തെക്കുറിച്ച് ധാരാളം ചിന്തിക്കുന്ന വിജയകരമായ ഒരു കരിയര്‍ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കും. ശക്തമായ അടിത്തറയും സാമ്പത്തിക സുരക്ഷിതത്വവും നിങ്ങള്‍ക്ക് പ്രധാനമുള്ളതാണ്. അതിനായി കഠിനാധ്വാനം നടത്താന്‍ മടിയില്ലാത്തവരാണ് നിങ്ങള്‍. യാത്രകള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

ഇനി നിങ്ങള്‍ ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കൂ എന്താണ് കാണാന്‍ സാധിക്കുന്നത്? ചിത്രശലഭമോ, കടുവയോ സിംഹമോ? ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ശരിയാണോ?

(ഈ ലേഖനം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവകാശവാദങ്ങള്‍ പൂര്‍ണമായും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതല്ല)

Content Highlights: What You See First Reveals Your Personality: Lion or Butterfly?

To advertise here,contact us