മലേഷ്യയും ബീഫ് നിരോധനത്തിന്? ഔദ്യോഗിക പരിപാടിയില്‍ ബീഫ് നിരോധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി

മുസ്ലീം മതവിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പന്നിയിറച്ചിക്കും മദ്യത്തിനും ഔദ്യോഗിക പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് പോലെ ഗോമാംസത്തിനും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

ഹിന്ദുമത വിശ്വാസികളുടെയും ബുദ്ധമത വിശ്വാസികളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് ഔദ്യോഗിക പരിപാടികളില്‍ ബീഫ് വിളമ്പുന്നത് നിരോധിക്കണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി. ചാന്‍ ഝെ യുവാന്‍ നയിക്കുന്ന പുതുതായി രൂപം കൊണ്ട പാര്‍ട്ടി ഹാതി രക്യത് മലേഷ്യ എന്ന പ്രതിപക്ഷ പാര്‍ട്ടിയുടേതാണ് ആവശ്യം. മുസ്ലീം മതവിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പന്നിയിറച്ചിക്കും മദ്യത്തിനും ഔദ്യോഗിക പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് പോലെ ഗോമാംസത്തിനും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

മലേഷ്യന്‍ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം ഹിന്ദുമതവിശ്വാസികളും ചില പ്രത്യേക ബുദ്ധമതവിശ്വാസികളും. ഇവരുടെ മതവികാരങ്ങള്‍ മാനിച്ച് ഗോമാംസത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ചാന്‍ ആവശ്യപ്പെടുന്നത്. അടുത്തിടെ മലേഷ്യയില്‍ നടന്ന ഒരു ഔദ്യോഗിക വിനോദ സഞ്ചാരപരിപാടിക്കിടയില്‍ മദ്യം വിളമ്പിയത് വിവാദമായിരുന്നു. ഇതിനെയും ചാന്‍ വിമര്‍ശിക്കുന്നുണ്ട്. മുസ്ലീം ഇതര വിഭാഗങ്ങളെ ഒട്ടും പരിഗണിക്കാതെ മുസ്ലീം മതവികാരങ്ങള്‍ക്ക് മാത്രം പ്രധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ച് പ്രൊഫ.ജെയിംസ് ചിന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പരിപാടികളില്‍ മദ്യത്തിനൊപ്പം ഗോമാംസം നിരോധിക്കുകയാണെങ്കില്‍ എല്ലാവരേയും സമഭാവനയോടെയാണ് കാണുന്നത് വികാരം ജനങ്ങളിലുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിര്‍ദേശത്തെ ഹിന്ദു-ബുദ്ധമത സംഘങ്ങള്‍ പിന്തുണച്ചപ്പോള്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയവരുമുണ്ട്. ഇത് അനാവശ്യമായ നിരോധനമാണെന്നും ഔദ്യോഗിക പരിപാടിയില്‍ വെള്ളം മാത്രം വിളമ്പിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.മദ്യം വിളമ്പിയതിനെതിരെ മുസ്ലീം സംഘടനകളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ടൂറിസം മന്ത്രി ദതൂക് ടിയോങ് കിങ് സിങ്ങിനെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.

Content Highlights: Beef Ban Proposal Sparks Debate in Malaysia

To advertise here,contact us