രുചിപ്പെരുമ മാത്രമല്ല! ഉപ്പിന് മറ്റൊരു ഉഗ്രൻ ഉപയോഗം കൂടിയുണ്ട്!

പലർക്കും അറിയാവുന്ന എന്നാൽ ചിലർക്കെങ്കിലും അറിവില്ലാത്ത ഉപ്പിന്‍റെ ചില ഉപയോഗങ്ങൾ പറഞ്ഞു തരാം

ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന അവസ്ഥ അലോചിച്ച് നോക്കുമോ. കുറച്ച് ബിപി ഹൈയായവർ പോലും ഉപ്പിടാതെ ഭക്ഷണം കഴിക്കുന്ന കാര്യം പറയുമ്പോൾ നെറ്റിചുളിക്കും. രുചി കൂട്ടുന്നതിനൊപ്പം അത് ഇല്ലാതാക്കാനും ഈയൊരൊറ്റ സാധനം മതി. പക്ഷേ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമേ ഉപ്പ് കൊണ്ട് കഴിയുകയുള്ളോ? അല്ല ഉപ്പിന് മറ്റു ഉപയോഗങ്ങളും ഉണ്ട്. അതില്‍ പ്രധാനം വൃത്തിയുമായി ബന്ധപ്പെട്ട ഉപയോഗമാണ്. പലർക്കും അറിയാവുന്ന എന്നാൽ ചിലർക്കെങ്കിലും അറിവില്ലാത്ത ചില ഉപയോഗങ്ങൾ പറഞ്ഞു തരാം.

വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒരു ക്ലീനിങ് ഏജന്റ് കൂടിയാണ് നമ്മുടെ സ്വന്തം ഉപ്പ്. അടുക്കളയിൽ നിന്നു തന്നെ തുടങ്ങാം. സിങ്കിലും ചിമ്മിനിയിലുമുള്ള മെഴുക്കും അഴുക്കുമെല്ലാം ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. ഉപ്പിനൊപ്പം നാരങ്ങാനീരോ വിനാഗിരോ കൂടെയുണ്ടെങ്കിൽ എണ്ണ മെഴുക്കുകൾ നന്നായി വൃത്തിയാക്കാൻ കഴിയും.

വസ്ത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ കുറച്ച് അളവിൽ മാത്രം ഉപ്പ് ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂറോളം ഇവ മുക്കിവച്ച ശേഷം കഴുകാം. നിറമിളകാതെ ഇവ കഴുകിയെടുക്കാം. ഇനി ഡിറ്റർജെന്റിനൊപ്പം കുറച്ച് ഉപ്പ് ചേർത്ത് വസ്ത്രങ്ങൾ കഴുകുന്നതും ഒരു ബെസ്റ്റ് ഓപ്ഷനാണ്. നിറം മങ്ങില്ലെന്നത് തന്നെ ഗ്യാരന്റി. ഈച്ച, ഉറുമ്പ് പോലുള്ള പ്രാണികളുടെ ശല്യമുണ്ടായാൽ അതിനും ഉപ്പ് ഒരു പരിഹാരമാണ്. ഉപ്പ് വിതറിയ പ്രതലത്തിൽ ഉറുമ്പുകൾ അടുക്കില്ല. ഇനി കുറച്ച് ഉപ്പെടുത്ത് വെള്ളത്തിൽ കലക്കി തളിച്ചാൽ ഈച്ച ശല്യവും ഇല്ലാതാവും.

കുളിക്കുമ്പോൾ കുറച്ച് ഉപ്പ് ചേർത്ത വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണെന്നാണ് പറയുന്നത്. നിങ്ങളുടെ ഓറയെ ക്ലൻസ് ചെയ്ത്, അനാവശ്യ ഊർജത്തെയും ശരീരത്തിലെ അശുദ്ധിയെയും ഉപ്പു മാറ്റുമെന്നാണ് പറയപ്പെടുന്നത്. നിങ്ങൾ കൂടുതൽ ഫ്രഷാവും.Content Highlights: Salt can be used as cleaning agent too

To advertise here,contact us