എതിരാളി അനുഗ്രഹം വാങ്ങി, സഹോദരൻ എന്ന് വിളിച്ചു! ബിഹാറിൽ പ്രമുഖ നേതാവ് മത്സരത്തിൽ നിന്നും പിൻവാങ്ങി! ഒരു പഴയകഥ

ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ ഈ കഥ വീണ്ടും ചർച്ചയാവുകയാണ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാർ എല്ലാക്കാലത്തും കൗതുകകരവും നാടകീയവുമായ രാഷ്ട്രീയ നീക്കങ്ങളുടെ കൂടി മണ്ണാണ്. ഇത്തരത്തിൽ ഒരു സംഭവത്തിന് അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977ൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും സാക്ഷ്യം വഹിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനത്തിൻ്റേതായ മൂല്യങ്ങൾക്കൊന്നും വലിയ വില കൽപ്പിക്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് വേദികളിലെ ചർച്ചകളെല്ലാം ആരോപണ-പ്രത്യാരോപണങ്ങളുമായി മാറുമ്പോഴാണ് ഈ പഴങ്കഥ കൂടുതൽ പ്രസക്തമാവുന്നത്.

കോൺഗ്രസ് നേതാവ് ലഹ്തൻ ചൗധരിയും ജനതാ പാർട്ടി നേതാവ് പരമേശ്വർ കുമാറും തമ്മിൽ 1977ൽ നടന്ന തെരഞ്ഞെടുപ്പ് മത്സരമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സഹർസ ജില്ലയിലെ മഹിഷി സീറ്റിലാണ് ഇരുവരും മത്സരരംഗത്ത് ഇറങ്ങിയത്. ഇരു തമ്മിലുള്ള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയും പ്രചാരണം സജീവമാകുകയും ചെയ്തതിന് പിന്നാലെയാണ് ആ നാടകീയ സംഭവം അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് ദിനം അടുത്ത വന്ന ഒരു ദിവസം ചൗധരിയുടെ എതിരാളിയായ കുൻവാർ അനുഗ്രഹം വാങ്ങാൻ അദ്ദേഹത്തിനടുത്ത് എത്തി, പിന്നീട് നടന്നത് കൗതുകകരവും നാടകീയവുമായ ഒരു ഏടായിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ലഹ്തൻ ചൗധരിയിൽ നിന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന പരമേശ്വർ കുമാർ അനുഗ്രഹം തേടിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ചൗധരി അദ്ദേഹത്തെ അനുഗ്രഹിക്കുക മാത്രമല്ല, നിമിഷങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിൻമാറുകയും ചെയ്തു. ഇത് കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒരു സംഭവം എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത് മറിച്ച് രാഷ്ട്രീയ പ്രവർത്തകർക്ക് ഉണ്ടായിരുന്ന ചില മൂല്യബോധങ്ങളുടെ ഉദാഹരണമായാണ് കണക്കാക്കുന്നത്. രാഷ്ട്രീയത്തിനും അതീതമായ ബന്ധങ്ങൾ അന്ന് സാധാരണവുമായിരുന്നു.

നോമിനേഷൻ ഫയൽ ചെയ്തതിന് ശേഷം ജനങ്ങളോട് വോട്ട് ചോദിക്കാൻ മണ്ഡലത്തിലെത്തിയതാണ് ഇരുസ്ഥാനാർത്ഥികളും. വീടുവാടനന്തരം കയറിയിറങ്ങി വോട്ടു ചോദിക്കുകയായിരുന്നു ഇരുവരും. അതിനിടയിലാണ് പ്രദേശത്തെ ശിവക്ഷേത്രത്തിലേക്ക് പോകാൻ ചൗധരി തീരുമാനിച്ചത്. അപ്പോഴാണ് തന്റെ എതിരാളി കുൻവാർ അദ്ദേഹത്തിന്റെ അണികളുമായി തനിക്ക് നേരെ വരുന്നത് ചൗധരി കണ്ടത്. വന്നയുടൻ പരമേശ്വർ ചൗധരിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി.

സന്തോഷത്താൽ ചൗധരി പരമേശ്വറിനെ അനുഗ്രഹിക്കുകയും ചെയ്തു, ഇരുവരും കുശലാന്വേഷണവും നടത്തി.

ചൗധരി മുന്നോട്ട് നടന്നപ്പോൾ പരമേശ്വർ അദ്ദേഹത്തെ തടഞ്ഞുനിർത്തി ഞാൻ താങ്കളുടെ അനുജനല്ലേ എന്ന് ചോദിച്ചു, ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്ന ചൗധരിയെ വീണ്ടും തടഞ്ഞുകൊണ്ട് നിങ്ങളുടെ അനുജന് വിജയിക്കാൻ അനുഗ്രഹം നൽകിയ ശേഷം എങ്ങോട്ടാണ് പോകുന്നതെന്നായിരുന്നു അടുത്ത ചോദ്യം. ഇതുകേട്ട് ചൗധരി, അത് ശരിയാണെന്ന് സമ്മതിക്കുകയും പ്രചാരണം അവസാനിപ്പിച്ച് തിരികെ അദ്ദേഹത്തിന്റെ ഗ്രാമമായ കാൺപൂരിലേക്ക് മടങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 28,448 വോട്ടുകൾക്കായിരുന്നു ജനതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച പരമേശ്വർ കുമാറിൻ്റെ വിജയം.

മഹിഷി മണ്ഡലം രൂപീകരിച്ച 1967ൽ മഹിഷിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പരമേശ്വർ കുമാർ. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലത്ത് 1969ലും 1972ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ലഹ്തൻ ചൗധരിയാണ് ഇവിടെ വിജയിച്ചത്. 1977ൽ പരമേശ്വർ കുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർന്ന് 1980ലും 1985ലും ഇവിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ചത് ലഹ്തൻ ചൗധരി ആയിരുന്നു. 1990 മുതൽ 1992വരെ കോൺഗ്രസിൻ്റെ ബിഹാർ അധ്യക്ഷനായിരുന്ന ലഹ്തൻ ചൗധരി 2003ലാണ് അന്തരിച്ചത്.

Content Highlights: When congress leader withdrew election as rival called him brother

To advertise here,contact us