ബ്ലിങ്കിറ്റ് ഡെലിവറി ഡ്രൈവര് തന്നെ അപമര്യാദയായി സ്പര്ശിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ പങ്കുവച്ച പോസ്റ്റ് സോഷ്യല് മീഡിയയില് ചര്ച്ചയ്ക്ക് തുടക്കമിട്ടു. പാഴ്സല് കൈമാറുന്നതിനിടെ ഡ്രൈവര് തൻ്റെ നെഞ്ചില് സ്പര്ശിച്ചുവെന്ന രീതിയിലാണ് സ്ത്രീ എക്സില് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ബ്ലിങ്കിറ്റിന്റെ മഞ്ഞ യൂണിഫോം ധരിച്ച ഏജൻ്റ് ഒരു പാഴ്സല് കൈമാറുകയും പണം വാങ്ങുകയും ചെയ്യുന്നത് വീഡിയോയില് കാണാം.
This is what happened with me today while ordering from Blinkit. The delivery guy asked for my address again and then touched me inappropriately. This is NOT acceptable. @letsblinkit please take strict action. #Harassment #Safety @letsblinkit ...is women safety is joke in India? pic.twitter.com/aAsjcT3mnO
'ഇന്ന് ബ്ലിങ്കിറ്റില് നിന്ന് ഓര്ഡര് ചെയ്യുന്നതിനിടെ എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി പാർട്ണർ വീണ്ടും എന്റെ വിലാസം ചോദിച്ചു, തുടര്ന്ന് എന്നെ സ്പര്ശിച്ചു. @letsblinkit ദയവായി കര്ശന നടപടി സ്വീകരിക്കുക. ഇന്ത്യയില് സ്ത്രീ സുരക്ഷ ഒരു കോമഡിയാണോ?' എന്നായിരുന്നു വീഡിയോയ്ക്കൊപ്പം സ്ത്രീ X-ല് കുറിച്ചത്.
എക്സിലെ പോസ്റ്റിന് താഴെയുള്ള കമൻ്റ് സെക്ഷനില് മിക്ക ഉപയോക്താക്കളും ആ സ്ത്രീയെ പിന്തുണയ്ക്കുകയും ബ്ലിങ്കിറ്റ് ഡെലിവറി ഡ്രൈവര്ക്കെതിരെ നടപടിയെടുക്കാന് ആവശ്യപ്പെടുകയും ചെയ്തു. ചില ഉപയോക്താക്കള് ആ സ്പര്ശനം ആകസ്മികമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഇതാണ് സോഷ്യല് മീഡിയയില് ചര്ച്ചകള്ക്ക് വഴിയൊരുക്കിയത്.
ബ്ലിങ്കിറ്റും മുംബൈ പോലീസും സ്ത്രീയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തി. എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ബ്ലിങ്കിറ്റും മുംബൈ പൊലീസും പോസ്റ്റിലൂടെ അറിയിച്ചു.
Hi, we appreciate your time over the phone. We’re truly sorry for the incident and understand how upsetting this must be. Please be assured that the necessary actions have been taken as discussed. Feel free to DM us for any further questions or support. ~ZR…
We have followed you. Please share your contact details in DM.
ഒരു ഉപയോക്താവ് എഴുതി, ഡെലിവറി പാർട്ണർ മനഃപൂര്വ്വം കൈ സ്പര്ശിച്ചതാണെന്ന്. മറ്റൊരാള് എഴുതി അയാളുടെ വലതു കൈ ഉപയോഗിച്ച് പണം കൈമാറുന്നു, ഇടതു കൈയില് നിന്ന് ഡെലിവറി നല്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്പര്ശനം ഉണ്ടായത് അല്ലാതെ മനഃപൂര്വമല്ല എന്നായിരുന്നു. നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ കാണാന് സാധിക്കുന്നത്.
Content Highlights: Woman Accuses Blinkit Delivery Driver