വാട്ടര്‍ കാന്‍ റോക്കറ്റുപോലെ പറന്ന് അന്തരീക്ഷത്തിലേക്ക്; ഇതെന്ത് മറിമായമെന്ന് സോഷ്യല്‍ മീഡിയ|വീഡിയോ

ദശലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഹാക്കുകളും നമ്മള്‍ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്‍പിജി ഗ്യാസ് ഉപയോഗിച്ച് ഒരു വാട്ടര്‍ക്യാന്‍ റോക്കറ്റാക്കി മാറ്റുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ആഷു ഘായ് എന്ന വ്യക്തിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബുദ്ധിപരവും അപകടകരവുമായ രീതിയിലാണ് ഇത്തരത്തിലൊരു വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

എല്‍പിജി സിലിണ്ടര്‍ ഒരു ചെറിയ കുപ്പിയുമായി ആദ്യം ബന്ധിപ്പിക്കുന്നു. സിലിണ്ടറില്‍ നിന്നും ദ്രാവക രൂപത്തില്‍ എല്‍പിജി വാതകം കുപ്പിയിലേക്ക് വിടുന്നു. പിന്നീട് ആ ചെറിയ കുപ്പിയിലെ വാതകം അയാള്‍ ഒരു വലിയ വാട്ടര്‍ ക്യാനിലേക്ക് ഒഴിക്കുന്നു. കാനിനുള്ളിലെ മര്‍ദ്ദം വര്‍ധിക്കുമ്പോള്‍ അത് തലകീഴായി പിടിക്കുന്നു. അപ്പോള്‍ ആ കാന്‍ റോക്കറ്റ് വിട്ടതു പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്നതാണ് വീഡിയയോയില്‍ കാണുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

ഈ പ്രവര്‍ത്തനത്തിന് കാരണംഎല്‍പിജി ഒരു വാട്ടര്‍ ബോട്ടിലിലേക്ക് ഒഴിക്കുമ്പോള്‍, സിലിണ്ടറിന് പുറത്തുള്ള താഴ്ന്ന മര്‍ദ്ദം കാരണം ദ്രാവകം വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. ഈ ബാഷ്പീകരണം കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ വാതകം ഉണ്ടാക്കുകയും കുപ്പിക്കുള്ളിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുപ്പി തലകീഴായി തിരിച്ചാല്‍, വെള്ളം കുപ്പിയുടെ വായിലേക്ക് നീങ്ങുകയും ഉയര്‍ന്ന മര്‍ദ്ദമുള്ള വാതകം പുറത്തേക്ക് പോകുകയും ചെയ്യുന്നു. പുറത്തേക്ക് പോകുന്ന വാതകം വെള്ളത്തെ എതിര്‍ദിശയിലേക്ക് ശക്തിയായി തള്ളി, കാന്‍ മുകളിലേക്ക് തള്ളിവിടുന്നു.

Content Highlights: Bisleri Water Can Into ‘LPG-Powered Rocket video viral in internet

To advertise here,contact us