'ദാസപ്പാ ശരിക്കൊന്ന് നോക്കിക്കേ..'; നീലയോ വയലറ്റോ ഏത് നിറമാണ് കാണുന്നത്?

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഒരു ശാസ്ത്രജ്ഞനാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ രൂപകല്‍പ്പന ചെയ്തത്

കാഴ്ചയും നിറങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്ന പസിലുകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. അതായത് നമ്മുടെ കണ്ണുകളെ പറ്റിക്കുന്ന തരത്തിലുള്ള നിറങ്ങളും അവയുടെ കോമ്പിനേഷനുകളും. വെറുതെ ഒന്ന് നോക്കിയാല്‍ ഒരു നിറം, സൂക്ഷിച്ച് നോക്കിയാല്‍ മറ്റൊരു നിറം. അത്തരത്തില്‍ ഒരു പസിലാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'ഒന്‍പത് ഡോട്ടുകള്‍'.

ഹാര്‍വാര്‍ഡ് ഡൈിക്കല്‍ സ്‌കൂളിലെ ഒരു ശാസ്ത്രജ്ഞനായ ഡോ.ഹിന്നര്‍ക്ക് ഷുള്‍സ്-ഹില്‍ഡെബ്രാന്‍ഡ് ആണ് കൗതുകകരമായ ഈ ഇല്യൂഷന്‍ രൂപകല്‍പ്പന ചെയ്തത്. ഒരു ചതുര സ്‌ക്രീനില്‍ കാണപ്പെടുന്ന ഒന്‍പത് ഡോട്ടുകള്‍. 30 സെന്റിമീറ്റര്‍ അകലെ നിന്ന് അവയെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ഏത് നിറമാണ് കാണാന്‍ കഴിയുക. നീലയോ ? അതോ വയറ്റോ? അതാണ് ചോദ്യം. റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി ആളുകളാണ് രസകരമായ മറുപടികളുമായി എത്തിയത്.

ചില ആളുകള്‍ പറയുന്നത് അവര്‍ നേരിട്ട് നോക്കുന്ന പോയിന്റിനെ ആശ്രയിച്ച് നിറം മാറുന്നുണ്ട് എന്നാണ്. സൂക്ഷിച്ച് നോക്കിയാല്‍ വയലറ്റാണെന്നും അല്ലാതെ നോക്കിയാല്‍ നീലയാണെന്നും ഒരാള്‍ കമന്റില്‍ എഴുതി. മറ്റൊരാള്‍ എഴുതിയത് 'എന്റെ കണ്ണുകള്‍ക്ക് ഭ്രാന്ത് പിടിക്കുന്നു, ഇന്ന് എനിക്ക് ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല' എന്നാണ്. മറ്റൊരാളുടെ നിരീക്ഷണം അല്‍പ്പം വ്യത്യസ്തമാണ് ' എനിക്ക് ഒരെണ്ണം മാത്രമേ വയലറ്റ് ആയി തോന്നുന്നുള്ളൂ,മറ്റെല്ലാം നീലയാണ്'.'ഞാന്‍ നോക്കുന്ന വയലറ്റ് ഡോട്ടിന് നിറംമാറാന്‍ അറിയാം' എന്നാണ് ഒരാള്‍ തമാശരൂപേണ പറഞ്ഞത്.

ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ അഭിപ്രായം ഇങ്ങനെയാണ്. ' എല്ലാ ഡോട്ടുകളും നീലയും വയലറ്റും കലര്‍ന്ന പശ്ചാത്തലത്തില്‍ കടും വയലറ്റ് നിറത്തിലാണ് ഉള്ളത്. ചിത്രം നിങ്ങളുടെ മുഖത്തുനിന്ന് 30 സെന്റീമീറ്റര്‍ അകലെ പിടിച്ച് ഓരോ ഡോട്ടുകളും നോക്കിയാല്‍ നിങ്ങളുടെ ഫോക്കസിലെ നടുവിലുള്ള ഡോട്ട് മാത്രം വയലറ്റ് നിറത്തില്‍ ദൃശ്യമാകും'.

Content Highlights :This intriguing illusion was designed by a scientist at the Harvard Medical School.

To advertise here,contact us