
ഞെട്ടിക്കുന്ന വാര്ത്തകളും വിവരങ്ങളും യൂസേഴ്സിലേക്ക് എത്തിക്കുന്നതില് സോഷ്യല് മീഡിയ എപ്പോഴും മുന്പന്തിയിലാണ്. അതേസമയം, ധാരാളം തെറ്റിധരിക്കുന്ന വിവരങ്ങളും പ്രചരിക്കുന്നത് ഇതേ സോഷ്യല് മീഡിയയില് തന്നെയാണ്. അത്തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള് ചര്ച്ചാ വിഷയമാവുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലായി ലക്ഷകണക്കിന് കാണികളെ നേടിയ ഈ വീഡിയോയില് ഒരേ സമയം ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ ദൃശ്യങ്ങളാണുള്ളത്.
എന്താണ് വീഡിയോയിലുള്ളത് ?
ആനപ്പുറത്ത് കയറി ഇരിക്കുന്ന ഒരു യുവതിയും അവരെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ആനയെയുമാണ് വീഡിയോയില് കാണാന് കഴിയുന്നത്. എന്നാല് സൂക്ഷിച്ച് നോക്കിയാല് ഈ വീഡിയോയിലെ ദൃശ്യങ്ങളില് ചില പൊരുത്തക്കേടുകള് കാണാന് സാധിക്കുന്നുണ്ട്. ഇത് എഐ ജനറേറ്റഡായ വീഡിയോയാണോ എന്ന ചില സംശയങ്ങളും ചില കാഴ്ചക്കാര് പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ കാഴ്ചക്കാരില് ഭയം പരത്തിയ ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ റിപ്പോര്ട്ടര് ഫാക്ട് ചെക്ക് ചെയ്തു.
വീഡിയോ എഐയോ ?
നിരവധി പ്ലാറ്റ്ഫോമുകളില് ഷെയര് ചെയ്യപ്പെട്ട ഈ വീഡിയോ എഐ ജനറേറ്റഡാണെന്ന് റിപ്പോര്ട്ടര് ലൈവ് നടത്തിയ ഫാക്ട് ചെക്കിലൂടെ സ്ഥിരീകരിച്ചു. എഐ ഡിക്ഡറ്റിംഗ് സൈറ്റായ ഹൈവ് മോഡറേഷന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീഡിയോ 96 ശതമാനത്തോളം എഐ നിര്മ്മിതമാണെന്ന് കണ്ടെത്തിയത്. എന്നാല് സത്യാവസ്ഥ അറിയാതെ വീഡിയോ ഇപ്പോഴും പല സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും ഷെയര് ചെയ്യപ്പെടുന്നുണ്ട്.
Content Highlights- A young woman riding an elephant was hanged by its trunk; what is the truth behind the viral video?