വൈറ്റ് ഹൗസിന് പുതിയ സ്വര്ണത്തില് തീര്ത്ത അലങ്കാരപണികള് നടത്തി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. 24 ക്യാരറ്റിന്റെ ഏറ്റവും സംശുദ്ധമായി സ്വര്ണമാണ് അലങ്കാര പണികള്ക്കായി ട്രംപ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായുള്ള പണവും ട്രംപ് തന്റെ കീശയില് നിന്ന് തന്നെയാണ് ചിലവാക്കിയിരിക്കുന്നത് എന്ന വാർത്ത ഇപ്പോള് ഏറെ ശ്രദ്ധ നേടുകയാണ്.
വൈറ്റ് ഹൗസിലെ ഓവല് ഓഫീസിലും ക്യാബിനെറ്റ് റൂമിലുമാണ് ഈ അലങ്കാരപണികള് നിര്വഹിച്ചിരിക്കുന്നത്. അലങ്കാര വസ്തുക്കള് കണ്ട് ലോക നേതാക്കളുടെ പോലും കണ്ണ് തള്ളി പോയിയെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Donald J. Trump Truth Social Post 04:32 PM EST 09/28/25Some of the highest quality 24 Karat Gold used in the Oval Office and Cabinet Room of the White House. Foreign Leaders, and everyone else, “freak out” when they see the quality and beauty. Best Oval Office ever, in terms of… pic.twitter.com/mqhhpZ1YcT
ഫോക്സ് ന്യൂസ് റിപ്പോര്ട്ട് അനുസരിച്ച് ട്രംപ് മുന്പെ തന്നെ വൈറ്റ് ഹൗസിന് മാറ്റം വേണമെന്ന് പറഞ്ഞിരുന്നു. ആ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യഥാര്ത്ഥ സ്വര്ണം വെച്ചുള്ള അലങ്കാരപണികള് വൈറ്റ് ഹൗസ് ആരംഭിച്ചത്. സീലിംഗ്, വാതില്, ഫ്രെയിമുകള് എന്നിവയിലും സ്വര്ണം ചേര്ത്തിട്ടുണ്ട്. ഓവല് ഓഫീസില് പ്രദര്ശിപ്പിച്ചിരിക്കുന്ന ആഭരണങ്ങളുടെ ചിത്രവും പിന്നാലെ പുറത്ത് വിട്ടിട്ടുണ്ട്. ഇതിനെ 'സുവര്ണ കാലത്തിന്റെ സുവര്ണ ഓഫീസ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
'വൈറ്റ് ഹൗസിലെ ഓവല് ഓഫീസിലും കാബിനറ്റ് റൂമിലും ഉപയോഗിക്കുന്ന ഏറ്റവും ഉയര്ന്ന നിലവാരമുള്ള 24 കാരറ്റ് സ്വര്ണ്ണത്തില് ചിലത്. വിദേശ നേതാക്കളും മറ്റെല്ലാവരും ഗുണനിലവാരവും സൗന്ദര്യവും കാണുമ്പോള് 'അതിശയിക്കുന്നു'. വിജയത്തിന്റെയും രൂപത്തിന്റെയും കാര്യത്തില് എക്കാലത്തെയും മികച്ച ഓവല് ഓഫീസ്!' ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് കുറിച്ചു
അതേ സമയം, സ്വര്ണം കൊണ്ടുള്ള ഈ അത്യാഡംബര അലങ്കാരപണികള്ക്ക് വലിയ വിമര്ശനങ്ങളാണ് ഉയരുന്നത്. ആഡംബരം കുറച്ച് കൂടിയിലേയെന്നും നമ്മള് അടയ്ക്കുന്ന ടാക്സ് വളരെ സൂക്ഷിച്ച് വേണം നല്കാനെന്നും ചിലർ കമൻ്റ് ചെയ്തു
Content Highlights- Trump 'decked out' the White House with gold; reveals he bought everything from his own pocket