ക്ഷേത്രത്തിന് മുന്നില്‍ വിശ്രമിക്കുന്ന സിംഹം; നവരാത്രിക്ക് ക്ഷേത്രത്തിൽ കാവലിനെത്തിയതെന്ന് സോഷ്യൽമീഡിയ,വീഡിയോ

വീഡിയോ ഒര്‍ജിനല്‍ അല്ലെന്നും എഐ-യാല്‍ നിര്‍മ്മിതമാണെന്നും മറ്റൊരാള്‍ അവകാശപ്പെട്ടു

ഗുജറാത്തിലെ ഒരു ക്ഷേത്രത്തിന് മുന്നിലേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ വിശ്രമിക്കുന്ന ഒരു പെണ്‍സിംഹത്തിന്റേതാണ് വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ പങ്കിട്ട ഈ വീഡിയോയിക്ക് ഇന്‍ര്‍നെറ്റിൽ വ്യത്യസ്ഥ അഭിപ്രായങ്ങളാണ്.

എന്തുകൊണ്ട് വീഡിയോ വൈറല്‍ ?

What a divine sight. Look like that lioness is guarding the temple !! pic.twitter.com/bBlxlmKD4m

നവരാത്രി ദിനങ്ങളോട് അടുത്ത് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ സിംഹം ദൈവീക സാന്നിധ്യത്തെയാണ് കാട്ടുന്നത് എന്നാണ് ഒരുപക്ഷത്തിന്റെ വാദം. വീഡിയോയുടെ ക്യാപ്ഷനും ഈ വാദത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. 'എന്തൊരു ധന്യമായ കാഴ്ചയാണിത്. ആ പെണ്‍സിംഹം ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത് പോലെയുണ്ട്' ക്യാപ്ഷനില്‍ പറയുന്നു. പിന്നാലെ നവരാത്രിയടനുബന്ധിച്ച് ഈ കാഴ്ച കാണാനായത് ദൈവീകമായി കാണുന്നുവെന്ന് മറ്റ് ചിലര്‍ പറയുന്നു. ആ സിംഹവും ദേവിക്ക് മുന്നിൽ പ്രാര്‍ത്ഥിക്കുകയാണെന്ന് മറ്റൊരാള്‍ കമൻ്റ് ചെയ്തു.

അതേ സമയം, വീഡിയോ ഒര്‍ജിനല്‍ അല്ലെന്നും എഐ-യാല്‍ നിര്‍മ്മിതമാണെന്നും മറ്റൊരാള്‍ അവകാശപ്പെട്ടു. വീഡിയോയെ പറ്റി ഇതു വരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. വൈറലായ ഈ 27 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിക്ക് ഇതിനോടകം തന്നെ 56,000 ത്തിലധികം കാഴ്ചക്കാരാണുള്ളത്.

Content Highlights- Lion resting in front of temple; Social media video claims it was guarded by a guard during Navratri

To advertise here,contact us