
ബിഹാറിലെ ഒരു സര്ക്കാര് സ്കൂളില് നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നത്. നിരവധി പരീക്ഷകളെഴുതിയാണ് സര്ക്കാര് സ്കൂളില് അധ്യാപനത്തിന് അവസരം ലഭിക്കുന്നത്. മാസശമ്പളം 70,000 മുതല് 80,000വരെയാണ് ഇവര്ക്ക് ലഭിക്കുന്നത്. ഇവരെ വിശ്വസിച്ചാണ് ഭൂരിഭാഗം മാതാപിതാക്കളെ മക്കളെ സര്ക്കാര് സ്കൂളുകളിലേക്ക് പഠിക്കാന് അയക്കുന്നതും. പക്ഷേ ഈ വിശ്വാസം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള് ഏറ്റവും കൂടുതല് ആശ്രയിക്കുന്നത് സര്ക്കാര് സ്കൂളുകളെയാണ്. പക്ഷേ അവിടെ ജോലി ചെയ്യുന്ന അധ്യാപകരുടെ യോഗ്യതയെ കുറിച്ച് ഗൗരവമായ ആശങ്ക ഉയര്ത്തുന്നതാണ് ബിഹാറില് നിന്നുള്ള ഒരു വീഡിയോ.
വീഡിയോയില്, കരാര് അടിസ്ഥാനത്തില് നിയമിതയായ ഒരു ടീച്ചറിനെയാണ് കാണാന് സാധിക്കുന്നത്. അവരുടെ പദവി എന്നത് ശിക്ഷന് സേവക് എന്നതാണ്. പിന്നാലെ ഒരു കണക്ക് ഇവര്ക്ക് ചെയ്യാന് കൊടുക്കുന്നു. എന്നാല് കൃത്യമായി അത് ചെയ്യാന് കഴിയാതെ ബുദ്ധിമുട്ടുന്ന അവരെയാണ് പിന്നീട് കാണാന് കഴിയുന്നത്. ഓരോ തവണ അവര് തെറ്റിക്കുമ്പോഴും ചോദ്യം ചോദിക്കുന്നയാള് തെറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.. എന്നിട്ടും അവര് തെറ്റ് ആവര്ത്തിക്കുകയാണ്.
ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്ശനവുമായി എത്തിയിരിക്കുന്നത്. ബിഎഡും എംഎയും അടക്കമുള്ള ബിരുദം വെറുതെ കൊടുക്കുന്ന കുറേ സ്ഥാപനങ്ങളുള്ളപ്പോള് ഇതിനപ്പുറവും സംഭവിക്കുമെന്നാണ് ചിലരുടെ ആരോപണം. അതേസമയം സംവരണത്തെയാണ് മറ്റുചിലര് കുറ്റപ്പെടുത്തുന്നത്. എങ്ങനെയാണ് എക്സാം എഴുതി പാസായതെന്ന് അറിയാത്ത ഒരു ഇംഗ്ലീഷ് ടീച്ചറിനെ എനിക്കറിയാം എന്നാണ് മറ്റൊരാള് കുറിച്ചത്.
Content Highlights: Meet a teacher from Bihar who don't even know simple mathematics