
'ഹൃദയം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയും ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായത്തിലേക്ക്...' ആരാധകര് കാത്തിരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബോളിവുഡ് താര ദമ്പതികളായ വിക്കി കൗശലും കത്രീന കെയ്ഫും. ഇന്സ്റ്റഗ്രാമിലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് പ്രഗ്നന്സി വിവരം താരങ്ങള് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ബോളിവുഡിലെ മറ്റ് താരങ്ങളും ആരാധകരും ഇരുവര്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. എന്റെ ഹൃദയം നിറഞ്ഞു എന്നാണ് താരങ്ങളുടെ പോസ്റ്റിന് താഴെ വരുണ് ധവാന് കുറിച്ചത്. കുഞ്ഞ് ക്യാറ്റ് (കത്രീനയുടെ ചെല്ലപ്പേര്) അല്ലെങ്കില് കുഞ്ഞ് വിക്കി വരാന് പോവുകയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്. മറ്റൊരാള് കുട്ടിക്കാലത്തെ എന്റെ ക്രഷിന് ആശംസകള് എന്നാണ് കത്രീനയെ സംബോധന ചെയ്ത് പറഞ്ഞത്.
വിക്കിയെ കണ്ടുമുട്ടുന്നതിനും പത്തുവര്ഷം മുമ്പ് കോസ്മോപൊളിറ്റന് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തില് ഭര്ത്താവും മക്കളും അടങ്ങുന്ന ഒരു കുടുംബമാണ് താന് ആഗ്രഹിക്കുന്നതെന്ന് കത്രീന പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം ബേബി ബംബുമായി കത്രീന അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചില ചിത്രങ്ങള് പുറത്ത് വന്നിരുന്നു. 42കാരിയായ കത്രീനയും 37കാരനായ വിക്കിയും 2021ലാണ് വിവാഹിതരായത്.
Content Highlights: Bollywood couple Katrina Kaif and Vicky Kaushal announced pregnancy