ഇന്ത്യയിലെ എട്ട് മുന്‍നിര നഗരങ്ങളിലെ ഓഫീസ് സ്പേസ് ലീസിങില് കുറവ് രേഖപ്പെടുത്തി. 2026ലെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് 14.5 ശതമാനമാണ് കുറഞ്ഞത്. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും ഭൗമരാഷ്ട്രീയ വെല്ലുവിളികളുടെയും പശ്ചാത്തലത്തിലാണ് കുറവെന്നാണ് കണക്കാക്കുന്നത്.
2026ലെ രണ്ടാം പാദത്തില്‍ എട്ട് പ്രധാന നഗരങ്ങളിലായി 11.6 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് ലീസ് ചെയ്തു. 2026ലെ ആദ്യ പകുതിയിലിത് 23 ദശലക്ഷം ചതുരശ്ര അടിയായിരുന്നു.
ഗ്ലോബല്‍ കപ്പബിലിറ്റി സെന്ററുകള്‍ ഇന്ത്യയിലെ ഓഫീസ് വിപണിയുടെ പ്രധാന വളര്‍ച്ചാ ശക്തിയായി തുടരുകയാണ്. 2026ലെ ആദ്യ പകുതിയില്‍ ജിസിസികള്‍ 16.5 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് ലീസ് ചെയ്തു. ഇത് രാജ്യത്തെ ആകെ ലീസിങ് പ്രവര്‍ത്തനത്തിന്റെ 38 ശതമാനമാണ്. കൂടാതെ മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ മാത്രം ജിസിസികള്‍ ഏകദേശം 8 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് ഏറ്റെടുത്തു. ജിസിസി ഓഫീസ് ലീസിങില് ബെംഗളൂരുവാണ് മുന്നില്‍. ഫ്ളെക്സിബിള്‍ വര്ക്ക്സ്പേസുകള്ക്ക് വലിയ വളര്‍ച്ച രേഖപ്പെടുത്താനായി.
ഓഫീസ് ഒഴിവുകള്‍ കുറഞ്ഞു
രാജ്യത്തെ ഓഫീസ് സ്പേസുകളിലെ ഒഴിവുകള്‍ രണ്ടാം പാദത്തില്‍ 13.7 ശതമാനമായി കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. തുടര്‍ച്ചയായ 12ാമത്തെ പാദമാണ് ഒഴിവുകളുടെ നിരക്ക് കുറയുന്നത്. 2026ന്റെ ആദ്യ പകുതിയില്‍ എട്ട് പ്രധാന നഗരങ്ങളിലായി 21 ദശലക്ഷം ചതുരശ്ര അടി പുതിയ ഓഫീസ് സ്പേസ് വിപണിയിലെത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവാണ്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 35 ദശലക്ഷം ചതുരശ്ര അടിയിലധികം പുതിയ ഓഫീസ് സ്പേസ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: India's office leasing slowed in Q2 2026 due to global economic uncertainty, but strong demand from Global Capability Centres (GCCs) and flexible workspaces continued to drive the commercial real estate market