ലക്ഷകണക്കിന് പേരാണ് യുപിഐയിലൂടെ പേയ്മെന്റുകള് നടത്തുന്നത്. ഈ സാഹചര്യത്തെ മുതലെടുത്ത് പലരും തട്ടിപ്പുകളും നടത്തുന്ന വിവരങ്ങള് മാധ്യമങ്ങളില് തലക്കെട്ടാകാറുമുണ്ട്. എന്തുകൊണ്ടാണ് യുപിഐ ഉപയോഗിക്കുന്നവര് ഇത്തരത്തില് ഇരയാക്കപ്പെടുന്നത്? എങ്ങനെ ഈ വിപത്തില്പ്പെടാതെ രക്ഷപ്പെടാം? യുപിഐ ഉപയോഗിക്കാന് ബുദ്ധിമുട്ടുകളില്ലാത്തതും പണിമിടപാടുകളുടെ എണ്ണം വര്ധിച്ചതുമാണ് യുപിഐ ഉപയോക്താക്കളെ തട്ടിപ്പുകാര് ലക്ഷ്യം വയ്ക്കാന് കാരണം. ഓരോ മിനിറ്റിലും ആയിരക്കണക്കിന് പണമിടാപാടുകളാണ് യുപിഐയില് നടക്കുന്നത്. നിരന്തരമായി പേയ്മെന്റുകള് മൊബൈല് ഫോണ് സ്ക്രീനിലൂടെ അപ്രൂവ് ചെയ്ത് പോകുകയാണ്. ഈ രീതി ജനപ്രിയമായതോടെ വിശ്വാസം മുതലെടുത്താണ് തട്ടിപ്പുകളേറെയും നടക്കുന്നത്.
വ്യാജ യുപിഐ കളക്ട് അല്ലെങ്കില് പേയ്മെന്റ് റിക്വസ്റ്റുകള്, ക്യുആര് കോഡുകള്, ബാങ്ക് അല്ലെങ്കില് കസ്റ്റമര് കെയര് സ്റ്റാഫ് ചമഞ്ഞ് കോണ്ടാക്ട് ചെയ്യല്, സിം സ്വാപ്പ് അറ്റാക്കുകള്, അനാവശ്യ ആപ്ലിക്കേഷനുകള് ഇന്സ്റ്റാള് ചെയ്യാന് നിര്ബന്ധിക്കുക എന്നിവ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം രീതികള് തടയാനായി നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നടപടികള് സ്വീകരിച്ചിട്ടുണ്ട്. യുപിഐ പേയ്മെന്റുകള് നടത്തുന്നതിന് മുമ്പായി ബെനഫിഷറിയുടെ പേരുകള് ഉപയോക്താക്കള്ക്ക് കാണാന് കഴിയുന്ന സിസ്റ്റമാണ് ഇക്കഴിഞ്ഞ ജൂണ് 30 മുതല് ആരംഭിച്ചിരിക്കുന്നത്. ഇത് വ്യാജമാര്ക്ക് പണം ട്രാന്സ്ഫര് ചെയ്യുന്നത് തടയും.
എങ്ങനെ വ്യാജന്മാരെ തടയാമെന്ന് നോക്കാം
യുപിഐ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന പേയ്മെന്റ് സിസ്റ്റമാണ്. എന്നാല് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവും ദുര്ബലമായ സുരക്ഷ സംവിധാനവുമെല്ലാമാണ് തട്ടിപ്പുകാര് ആശ്രയിക്കുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന് കൊടുക്കുന്ന അതേ പ്രാധാന്യം യുപിഐ ആപ്പിനും ഫോണിനും നല്കാന് മറക്കരുത്.
Content Highlights: Frauds related to UPI and how you can tackle it