വീണ്ടും കുതിച്ച് പൊന്നുവില; സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നുതന്നെ

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,970 രൂപയായി. പവന്‍ വില 520 രൂപ ഉയര്‍ന്ന് 95,760 രൂപയായിട്ടുണ്ട്. വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നതുകൊണ്ട് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. പണിക്കൂലി, ജിഎസ്ടി ഇവയെല്ലാം ചേര്‍ത്താലും സ്വര്‍ണവില ഒരു ലക്ഷത്തിന് മേലെ നല്‍കണമെന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആശങ്ക തന്നെയാണ്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില വലിയ തോതില്‍ കൂടിയിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡിസംബര്‍ പത്തിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം. അമേരിക്കന്‍ ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണവില കൂടുന്നതിന് പ്രധാന കാരണമാണ്.

Content Highlights :Gold prices rise today

To advertise here,contact us