ലക്ഷത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ് സ്വര്ണം. വ്യാവസായികാവശ്യങ്ങള് വിതരണ ശ്യംഖലയുടെ വളര്ച്ച എന്നിവയുടെ പശ്ചാത്തലത്തില് സ്വര്ണത്തിന്റെ മാത്രമല്ല വെള്ളി പ്ലാറ്റിനം എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.
ഒക്ടോബര് 1ന് വെള്ളി കിലോയ്ക്ക് 1,51,000 രൂപയായിരുന്നു. എന്നാല് ഒക്ടോബര് 11 ( ഇന്ന് ) എത്തുമ്പോഴേക്ക് വെള്ളിയുടെ വിലയില് 26,000 രൂപയാണ് കിലോയ്ക്ക് കൂടിയിരിക്കുന്നത്.വെള്ളിയുടെ ഇന്നത്തെ വില കിലോയ്ക്ക് 1,77,000 രൂപയാണ്. അതായത് ഗ്രാമിന് വില 177 രൂപ. യുഎസ് ഡോളര് ഇടിയുന്നതിന്റെ ഭാഗമായാണ് വില കൂടിയത്. ഡോളര് ശക്തി പ്രാപിച്ചാല് വെള്ളിയുടെ വിലയും കുറയും. ഇതിന് പുറമേ സ്വര്ണത്തിന്റെ വിലയും വെള്ളിയുടെ വിലയും തമ്മിലും വലിയ ബന്ധമുണ്ട്. സ്വര്ണത്തിന് വില കൂടുന്ന സമയം വെള്ളിക്കും വില വര്ദ്ധിക്കുന്നു. ഇന്ന് ഒരു പവന് സ്വര്ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്ണം ലഭിക്കാന് 11,390 രൂപ നല്കണം.
ഇന്നലെ സ്വര്ണത്തിന് 89,680 രൂപയായിരുന്നു വില. ഇന്ന് 1440 രൂപയാണ് ഒരു പവന് വര്ധിച്ചത്. ഇതിന് സമാനമായി വെള്ളിയിലെയും വിലയില് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആഭരണങ്ങളില് മാത്രമല്ല വ്യവസായിക ആവശ്യങ്ങളിലും വെള്ളിയുടെ ഉപയോഗം വ്യാപകമാണ്. അതിനാല് വെള്ളിയിലെ വലിയ കിലോ കണക്കിലുണ്ടായ 26,000 രൂപയോളം വന്ന വില കയറ്റം വ്യവസായങ്ങളെ ബാധിച്ചേക്കാം.
ഈ മാസത്തെ വെള്ളിവില നിരക്കുകള്
Oct 11, 2025 - 1kg - ₹1,90,000Oct 10, 2025 1kg- ₹1,84,000Oct 09, 2025 -1kg- ₹1,77,000Oct 08, 2025 -1kg- ₹1,70,000Oct 07, 2025 -1kg- ₹1,67,100
Oct 06, 2025 -1kg- ₹1,67,000Oct 05, 2025 -1kg- ₹1,65,000
അതേസമയം, സംസ്ഥാനത്ത് കുതിച്ചുയരുന്ന സ്വര്ണവില ലക്ഷം ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. സ്വര്ണവിലയിലുണ്ടാകുന്ന ഉയര്ച്ച സ്വര്ണത്തിന്റെ ആവശ്യകതയില് ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര് കുറയുന്നത്. അതേസമയം, ബാര്, കോയിന്, ഡിജിറ്റല് ഗോള്ഡ് എന്നിങ്ങനെ പല രീതിയില് സ്വര്ണവില്പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്ണവിലയില് തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
Content Highlights-Silver is also not giving up; the price of silver is also soaring after gold