കുതിച്ച് കയറി ഓഹരിവിപണി; സെന്‍സെക്‌സ് 400 പോയിൻ്റ് ഉയര്‍ന്നു

ബാങ്ക് നിഫ്റ്റിയാണ് നല്ല രീതിയില്‍ ഉയര്‍ന്നത്

ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. നിഫ്റ്റി 120 ഉം സെന്‍സെക്‌സ് 400 ഉം പോയിന്റ് ഉയര്‍ന്നിരുന്നു. മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ നാലു ശതമാനത്തോളം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റിയാണ് ശ്രദ്ധേയമായ രീതിയില്‍ ഉയര്‍ന്നത്. ഐ.ടിയില്‍ ഇന്നും കുതിപ്പില്ല.

ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ആക്സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികള്‍.

വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് കുറച്ചിട്ടുണ്ട്. ഇത് വിപണിക്ക് അനുകൂലമായ സാഹചര്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.31 ശതമാനം ഉയര്‍ന്നതോടെ, ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 65.67 ഡോളറിലെത്തി

അതേസമയം, സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനവാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വര്‍ണവില. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ദിവസേനയുള്ള ഈ വര്‍ധന സൂചിപ്പിക്കുന്നത്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ടി വരുന്ന കാലം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്.

Content Highlights: Stock market surges Sensex jumps 400 points

To advertise here,contact us