യൂസഫ് അലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് ഒന്നാമത്; കേരളത്തിലെ ശതകോടീശ്വരന്മാർ ഇവരൊക്കെ

ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 92.5 ബില്യൺ ഡോളറുമായി (ആഗോളതലത്തിൽ 18-ാം റാങ്ക്) ഒന്നാം സ്ഥാനത്ത് നിൽക്കുന്നു

2025 സെപ്റ്റംബർ 12ലെ ഫോർബ്‌സിന്റെ ഏറ്റവും പുതിയ റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനായ ജ്വല്ലറി വ്യവസായി ജോയ് ആലുക്കാസ് ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി മാറി. ആലുക്കാസിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണ് (59,000 കോടി രൂപ), ഇത് അദ്ദേഹത്തെ ആഗോളതലത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 566-ാം സ്ഥാനത്തേക്ക് എത്തിച്ചു.

കഴിഞ്ഞ വർഷം 7.6 ബില്യൺ ഡോള‍റായിരുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എംഎ യൂസഫ് അലിയുടെ ആസ്തി 5.4 ബില്യൺ ഡോളറായി (റാങ്ക് 748) കുറഞ്ഞതോടെയാണ് ഈ സ്ഥാനത്തേക്ക് ജോയ് ആലുക്കാസ് എത്തി ചേർന്നത്. കഴിഞ്ഞ വർഷം ജോയ് ആലുക്കാസിൻ്റെ ആസ്തി 4.4 ബില്യൺ ഡോളറായിരുന്നു. ഇതിൽ നിന്ന് കുത്തനെ ഉയർന്നാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 4.0 ബില്യൺ ഡോളർ ആസ്തിയുള്ള (റാങ്ക് 1001) ജെംസ് എഡ്യൂക്കേഷന്റെ ചെയർമാൻ സണ്ണി വർക്കിയും പട്ടികയിലുണ്ട്.

പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികള്‍ ഇവരാണ്

ബി രവി പിള്ള (ആർപി ഗ്രൂപ്പ്): $3.9 ബില്യൺ, റാങ്ക് 1016

ടി.എസ്. കല്യാണരാമൻ (കല്യാൺ ജെവെലേഴ്സ്): $3.6 ബില്യൺ, റാങ്ക് 1108

എസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ): $3.5 ബില്യൺ, റാങ്ക് 1168

രമേശ് കുഞ്ഞിക്കണ്ണൻ (കെയ്‌ൻസ് ടെക്‌നോളജി): $3.0 ബില്യൺ, റാങ്ക് 1323

മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ (സാറാ ജോർജ്, ജോർജ് ജേക്കബ്,ജോർജ്ജ് തോമസ്, ജോർജ്ജ് അലക്സാണ്ടർ): $2.5 ബില്യൺ വീതം, റാങ്ക് 1574

ഷംഷീർ വയലിൽ(ബുർജീൽ ഹോൾഡിംഗ്സ്): $1.9 ബില്യൺ, റാങ്ക് 2001

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ): $1.9 ബില്യൺ, റാങ്ക് 2038

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ്): $1.4 ബില്യൺ, റാങ്ക് 2555

ഇന്ത്യയിലെ ധനിക‍ർ

ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 92.5 ബില്യൺ ഡോളറുമായി (ആഗോളതലത്തിൽ 18-ാം റാങ്ക്) ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. പിന്നാലെ ഗൗതം അദാനി 56.3 ബില്യൺ ഡോളറുമായി (28-ാം റാങ്ക്) രണ്ടാം സ്ഥാനത്താണ്. സാവിത്രി ജിൻഡാൽ, ശിവ് നാടാർ, ദിലീപ് ഷാങ്‌വി, സൈറസ് പൂനവല, കുമാർ മംഗലം ബിർള എന്നിവരാണ് പട്ടികയിലെ മറ്റ് മുൻനിര ഇന്ത്യക്കാർ.ആഭരണങ്ങൾ, ചില്ലറ വ്യാപാരം, സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വ്യവസായങ്ങളിലെ മലയാളി സംരംഭകരുടെ വർദ്ധിച്ചുവരുന്ന ആഗോള സാന്നിധ്യത്തെ റാങ്കിംഗ് എടുത്തുകാണിക്കുന്നു.

Content Highlights- Joy Alukkas surpasses Yusuf Ali to become the first billionaire in Kerala

To advertise here,contact us