ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്ന്നു. 87.34 എന്ന നിലയിലാണ് 18 പൈസയുടെ നേട്ടത്തോടെ രൂപയുടെ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 27 പൈസയുടെ നഷ്ടത്തോടെ 87.52 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഇന്ത്യയുടെ ഇറക്കുമതിക്ക് മേല് അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനം 27ന് പ്രാബല്യത്തില് വരുന്നതാണ് രൂപയുടെ മൂല്യത്തെ പ്രധാനമായും ബാധിക്കുന്നത്.
അതിനിടെ ബ്രെന്ഡ് ക്രൂഡിന്റെ വില വീണ്ടും ഉയര്ന്നു. 0.10 ശതമാനം മുന്നേറ്റത്തോടെ 67.80 എന്ന നിലയിലേക്കാണ് ക്രൂഡ് ഓയില് വില ഉയര്ന്നത്. ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില് 300 ഓളം പോയിന്റ് ആണ് സെന്സെക്സ് കുതിച്ചത്. വിപ്രോ, ഇന്ഫോസിസ്, ടിസിഎസ്, എച്ച്സിഎല് ടെക്, ടെക് മഹീന്ദ്ര അടക്കം ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്ടെല്, എസ്ബിഐ ലൈഫ് ഇന്ഷുറന്സ് അടക്കമുള്ള ഓഹരികള് നഷ്ടം നേരിട്ടു.
സ്വര്ണവിലയില് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്ണവിലയിലെ മാറ്റത്തിന് കാരണം.
Content Highlights: rupee rises 18 paise stock market is also in the gains