കഴിഞ്ഞയാഴ്ച ഓഹരി വിപണിയില് പത്തു മുന്നിര കമ്പനികളില് അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില് വര്ധന. 60,675 കോടിയുടെ വര്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്സെക്സ് 739 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 268 പോയിന്റ് നേട്ടത്തോടെ 1.10 ശതമാനം ഉയര്ന്നു.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്ക് പുറമേ റിലയന്സ് ഇന്ഡസ്ട്രീസ്, ഭാരതി എയര്ടെല്, ഇന്ഫോസിസ് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐയുടെ വിപണി മൂല്യത്തില് 20,445 കോടിയുടെ വര്ധനയാണ് രേഖപ്പെടുത്തിയത്. 7,63,095 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 14,083 കോടി, ഇന്ഫോസിസ് 9,887 കോടി, ഭാരതി എയര്ടെല് 8,410 കോടി, റിലയന്സ് ഇന്ഡസ്ട്രീസ് 7,848 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില് ഉണ്ടായ വര്ധന.
അതേസമയം ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന് യൂണിലിവര്, എല്ഐസി, ബജാജ് ഫിനാന്സ് ഓഹരികള് നഷ്ടം നേരിട്ടു. എല്ഐസിയുടെ വിപണി മൂല്യത്തില് 15,306 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 5,61,881 കോടിയായാണ് എല്ഐസിയുടെ വിപണി മൂല്യം താഴ്ന്നത്. ബജാജ് ഫിനാന്സ് 9,601 കോടി, ഐസിഐസിഐ ബാങ്ക് 6,513 കോടി, ടിസിഎസ് 4,558 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില് ഉണ്ടായ ഇടിവ്.
Content Highlights: Five companies gained in market value last week; these companies suffered losses