നല്ല ശമ്പളം പക്ഷെ സമ്പാദ്യം വട്ടപ്പൂജ്യം; കാരണമിതാണ്

വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ചെലവ് വര്‍ധിക്കുന്ന അവസ്ഥ

ശമ്പളം കൂടുന്തോറും ചെലവഴിക്കുന്ന തുക കൂടുകയും സമ്പാദ്യം ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെയൊന്ന് നിങ്ങള്‍ നേരിടുന്നുണ്ടോ? എങ്കില്‍ അതാണ് ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളേഷന്‍, ലൈഫ്‌സ്റ്റൈല്‍ ക്രീപ്പ് എന്നെല്ലാം പറയുന്ന അവസ്ഥ. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ചെലവ് വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്.

തുടക്കത്തില്‍ വരുമാനത്തിന് അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ കരിയറില്‍ അല്പം മെച്ചപ്പെട്ടുതുടങ്ങിയാല്‍ ആളുകള്‍ അവരുടെ വരുമാനത്തിന് അനുസരിച്ച് ജീവിതശൈലി മെച്ചപ്പെടുത്താന്‍ ശ്രമം ആരംഭിക്കും. ഡിസ്‌കൗണ്ടുകള്‍ തിരഞ്ഞുനടന്നവര്‍ ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചുതുടങ്ങും. ട്രെയിന്‍ യാത്രകള്‍ സ്ലീപ്പറില്‍ നിന്ന് എസിയിലേക്ക് മാറും. വീട് നവീകരിക്കും, അല്ലെങ്കില്‍ പുതിയ വീടിനെ കുറിച്ച് ചിന്തിക്കും വാഹനം മാറും..തുടങ്ങി എല്ലാറ്റിലും പ്രകടമായ മാറ്റങ്ങള്‍ വരും. സ്വാഭാവികമായും ചെലവും ഇഎംഐയുമായി വരുമാനം ചുരുങ്ങും, സമ്പാദ്യം ഉണ്ടായെന്ന് വരികയുമില്ല. ഇതാണ് പൊതുവെ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യം.

ജെന്‍ സിക്കാരാണെങ്കിലും മില്ലേനിയല്‍സ് ആണെങ്കിലും സ്വയം സന്തോഷിപ്പിക്കുന്നതിനായി മികച്ച ജീവിതം, ഭക്ഷണം, ഫിറ്റ്‌നെസ്സ് എന്നിവയ്ക്കായി പണം ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ്. കോവിഡ് വന്നതോടെ ആളുകള്‍ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ വച്ചുപുലര്‍ത്താന്‍ ആരംഭിച്ചു. ഇത് ഫിറ്റ്‌നസ്സിലേക്ക് അവരെ നയിച്ചിട്ടുണ്ട്. തന്നെയുമല്ല എന്തിലും മികച്ചത് തന്നെ തിരഞ്ഞെടുക്കാനും അവര്‍ സ്വയം തീരുമാനിച്ചു. ഹെല്‍ത്തിയായ ആ ലൈഫ്‌സ്റ്റൈലിന് വേണ്ടിയും വലിയ തുകയാണ് പലരുടെയും പോക്കറ്റില്‍ നിന്ന് ചെലവാകുന്നത്.

ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളമേഷനുള്ള പ്രധാന കാരണങ്ങള്‍

. ഇപ്പോള്‍ വാങ്ങി പിന്നീട് പണം നല്‍കുക എന്ന രീതി. സ്വഭാവികമായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇഎംഐ ഉപയോഗിച്ചും നിങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.

ആഡംബരത്തിനും ക്ഷേമത്തിനും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാന്‍ മടിയില്ല

സോഷ്യല്‍മീഡിയയുടെ ഇന്‍ഫ്‌ളുവന്‍സ്. ഇന്‍സ്റ്റ റീലുകളിലൂടെയുണ്ടാകുന്ന ബ്യൂട്ടി, ഫിറ്റ്‌നെസ്സ്, സ്വാധീനം.

മറ്റുള്ളവരുടെ ജീവിതവുമായുള്ള താരതമ്യപ്പെടുത്തല്‍

എങ്ങനെ പ്രതിരോധിക്കാം

അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ബജറ്റ് സെറ്റ് ചെയ്യാം.

വരവുചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തി പണം എവിടെ പാഴാവുന്നു എന്ന് കണ്ടെത്താം.

വാങ്ങാനാഗ്രഹിക്കുന്നവ കാര്‍ട്ടിലിട്ട ശേഷം കുറച്ചുകഴിഞ്ഞ് അതിനെ കുറിച്ച് വീണ്ടും ആലോചിച്ചതിനുശേഷം മാത്രം. ചിലപ്പോള്‍ കണ്ടപ്പോള്‍ ഉണ്ടായ ആവേശം പിന്നീട് അതിനോട് തോന്നണമെന്നില്ല

Content Highlights: High Income but Zero Savings

To advertise here,contact us