ട്രംപിന്റെ പണി...ഡോളറിനെതിരെ തകര്‍ന്നടിഞ്ഞ് രൂപ

ഓഹരിവിപണിയും നഷ്ടത്തില്‍

രൂപയുടെ മൂല്യം ഡോളറിനെതിരെ കൂപ്പുകുത്തി. 88 എന്ന നിലയിലേക്കാണ് ഒരു ഡോളറിന് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരിവിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24600 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് രൂപയൂടെ മൂല്യത്തെ ബാധിച്ചത്. അമേരിക്കയുടെ ഭീഷണിയുടെ പ്രധാന കാരണം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും. അതിനിടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് രൂപയെ സ്വാധീനിച്ചത്.

എണ്ണ, പ്രകൃതി വാതക ഓഹരികള്‍ 1.29 ശതമാനമാണ് ഇടിഞ്ഞത്. ഐടി ഓഹരികളിലും ഇടിവ് നേരിട്ടു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായും നഷ്ടപ്പെട്ടത്.

Content Highlights: Rupee collapses against the dollar

To advertise here,contact us