സുരക്ഷിത നിക്ഷേപം എന്നതിലുപരി അല്പം റിസ്ക്ക് എടുത്ത് സമ്പാദ്യം വളര്ത്താന് ആണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് അതിനുള്ള ഏറ്റവും മികച്ച വഴിയാണ് മ്യൂച്ചല് ഫണ്ടുകളില് നടത്തുന്ന സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാന്. എന്താണ് എസ്ഐപി എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന ഈ സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാന് എന്ന് നോക്കാം.
ഒരു നിശ്ചിത തുക കൃത്യമായി ഒരു നിശ്ചിതകാലത്തേക്ക് മ്യൂച്ചല്ഫണ്ടില് നിക്ഷേപിക്കുക. ഇത് അച്ചടക്കത്തോടെയുള്ള ഒരു നിക്ഷേപ ശീലം ഉണ്ടാക്കുമെന്ന് മാത്രമല്ല മികച്ച റിട്ടേണ് നിങ്ങള്ക്ക് ലഭിക്കുകയും ചെയ്യും. ഒറ്റയടിക്ക് ഒരു വലിയ തുക ഇടുന്നതിന് പകരം പ്രതിമാസം ഒരു നിശ്ചിത തുക വച്ച് നടത്തുന്ന നിക്ഷേപമായതിനാല് നിങ്ങള്ക്ക് പെട്ടെന്ന് ഒരു സാമ്പത്തിക ഞെരുക്കം ഉണ്ടായതായി അനുഭവപ്പെടില്ല.
എന്തുചെയ്യണം?
മികച്ച മ്യൂച്ചല് ഫണ്ടുകള് കണ്ടെത്തി അതില് നിക്ഷേപം നടത്തുകയാണ് വേണ്ടത്. അത് എത്രവര്ഷത്തേക്കാണെന്നും കൃത്യമായ ഇടവേളകളും നിങ്ങള് തന്നെ തീരുമാനിക്കണം. ഉദാഹരണത്തിന് പ്രതിമാസം 30,000 രൂപ അഞ്ചുവര്ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില് നിങ്ങളുടെ ആകെ നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. 12 ശതമാനമാണ് വാര്ഷിക പലിശ നിരക്കെങ്കില് അഞ്ചുവര്ഷം കഴിയുമ്പോള് 24.35 ലക്ഷം രൂപ നിങ്ങള്ക്ക് നേടാന് സാധിക്കും.
30,000 രൂപ തന്നെ പത്തുവര്ഷത്തേക്കാണെങ്കില് ആകെ നിക്ഷേപം 36 ലക്ഷമാണ. ഇതേ വാര്ഷിക പലിശ നിരക്ക് 12 ശതമാനമാണെങ്കില് 69.93 ലക്ഷം നിങ്ങള്ക്ക് നേടാം. ഇത് ഏകദേശ കണക്കാണ്. നിങ്ങള്ക്ക് ലഭിക്കുന്ന യഥാര്ഥ റിട്ടേണ് മാര്ക്കറ്റിലുണ്ടാകുന്ന ചലനങ്ങള്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാല് ഒരു സാമ്പത്തിക ഉപദേശകന്റെ സഹായത്തോടെ ഉചിതമായ നിക്ഷേപ മാര്ഗങ്ങള് കണ്ടെത്തി പണം നിക്ഷേപിക്കാം. സമ്പാദ്യം വളര്ത്താം.
Content Highlights: Invest Rs. 30,000 per month and become a millionaire in five years