ഓഹരിവിപണിയില്‍ നേട്ടം; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.34 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

വെള്ളിയാഴ്ച അവസാനിച്ച ഈ ആഴ്ചയിലെ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.34 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1650 പോയിന്റ് ആണ് മുന്നേറിയത്.

ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 69,556 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,51,590 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 51,860 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 37,342 കോടി, ബജാജ് ഫിനാന്‍സ് 26,037 കോടി, ഐസിഐസിഐ ബാങ്ക് 24,649 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

എല്‍ഐസി, എസ്ബിഐ, ടിസിഎസ് എന്നിവയുടെ വിപണി മൂല്യത്തിലും വര്‍ധന രേഖപ്പെടുത്തി. നഷ്ടം നേരിട്ട ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 5,494 കോടിയുടെ കുറവാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍. പത്തു മുന്‍നിര കമ്പനികളില്‍ ഇന്‍ഫോസിസ് മാത്രമാണ് നഷ്ടം നേരിട്ടത്.

Content Highlights: share market nine of top 10 most valued firms

To advertise here,contact us