29 വയസ്, 342 കോടിയുടെ സ്വത്ത്, ബി ടി എസ് ബാൻഡിലെ എറ്റവും സമ്പന്നന്‍ ഈ ഗായകന്‍

സിയോളിലെ അപെൽബോം കോംപ്ലക്സിൽ 39 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റിലാണ് വി യുടെ താമസം.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ബാന്‍ഡ് ഗ്രൂപ്പാണ് സൗത്ത് കൊറിയയിലെ ബോയ് ബാന്‍ഡ് ഗ്രൂപ്പായ ബിടിഎസ്. പ്രശസ്തിയുടെ കൊടുമുടിയിൽ ‌നിൽക്കുമ്പോഴായിരുന്നു നിർബന്ധിത സൈനിക സേവനത്തിന് വേണ്ടി അപ്രതീക്ഷിതമായി ബാൻഡ് പിരിച്ചു വിട്ടത്. ഇത് ബിടിഎസ് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. എന്നാൽ സേവന കാലാവധി പൂർത്തിയാക്കി ബാൻഡിലെ ഓരോരുത്തരായി മടങ്ങി എത്തികൊണ്ടിരിക്കുകയാണ്.

ജൂൺ 10ന് വിയും ആർഎമ്മും അവരുടെ ആർമി ഡിസ്ചാർജ് ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ജൂൺ11ന് ജിമിനും ജങ്കൂക്കും സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഏഴ് പേരടങ്ങിയ ഗ്യാങിലെ ഏറ്റവും സമ്പന്നൻ കിം തേയ്ഹ്യുങ് എന്ന വി ആണ്. 29 വയസ് മാത്രം പ്രായമുള്ള വി 40 മില്യൺ ഡോളറിന്‍റെ അതായത് 342 കോടി രൂപയുടെ സ്വത്തിനാണ് ഉടമ.

സിയോളിലെ അപെൽബോം കോംപ്ലക്സിൽ 39 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റിലാണ് വിയുടെ താമസം. 3000 ചതുരശ്ര അടിയിൽ നദീതീരത്ത് നിർമിച്ചിരിക്കുന്ന വസതി 2019ലാണ് താരം സ്വന്തമാക്കിയത്. രാഷ്ട്രീയ നേതാക്കളും , വൻകിട ബിസിനസുകാരും മാത്രമാണ് ഇവിടെ താമസമുള്ളത്. നിരവധി ആഡംബര കാറുകളും വി സ്വന്തമാക്കിയിട്ടുണ്ട്. 60 ലക്ഷം രൂപ വില വരുന്ന ലക്ഷ്വറി എസ് യു വി ജെനെസിസ് ജിവി80യിലാണ് വി സഞ്ചരിച്ചിരുന്നത്. ഫാൻ ബ്രാൻഡുകളോടും കമ്പം ഉള്ള വി ലക്ഷങ്ങൾ വില മതിക്കുന്ന ബ്രാൻഡഡ് ജാക്കറ്റുകളാണ് ധരിക്കുന്നത്.

Content Highlights: V is the richest singer in the BTS band

To advertise here,contact us