വീണ്ടും വിപണികളിലേക്ക് പുതിയ നോട്ടുകള് എത്തുകയാണ്. ഇത്തവണ ആര് ബി ഐ മാറ്റങ്ങള് കൊണ്ടുവരുന്നത് 20 രൂപയുടെ നോട്ടുകളിലാണ്. ഈ നോട്ടിന്റെ പ്രത്യേകതകളും മാറ്റങ്ങളും എന്തൊക്കെയാണെന്ന് അറിയാം.
പുതിയ 20 രൂപ നോട്ട് ഉടന് വിപണിയില് എത്തുമെന്നാണ് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) അറിയിക്കുന്നത്. പുതിയ ഗവര്ണര് സഞ്ജയ് മല്ഹോത്രയുടെ ഒപ്പോട് കൂടിയായിരിക്കും പുതിയ 20 രൂപ നോട്ടുകള് എത്തുക. ഈ നോട്ടുകളുടെ രൂപകല്പ്പനയും സുരക്ഷാ സവിശേഷിതകളും ഇതിനകം പ്രചാരത്തിലുളള നോട്ടുകള്ക്ക് സമാനമായിരിക്കും. നോട്ടിന്റെ രൂപത്തില് വലിയ മാറ്റം ഉണ്ടാവില്ല. ഗവര്ണറുടെ ഒപ്പ് മാത്രമേ പുതിയതായി ഉണ്ടാവുകയുള്ളൂ. അതായത് നോട്ട് നിരോധനത്തിന് ശേഷം ആര് ബി ഐ അവതരിപ്പിച്ച പുതിയ നോട്ടുകളുടെ സീരിസില് തന്നെയാകും ഈ നോട്ടും.
പഴയ ചുവന്ന 20 രൂപ നോട്ടിന് പകരം പുതിയ 20 രൂപ നോട്ടിന് ധാരാളം പ്രത്യേകതകള് ആണ് ഉള്ളത്.
ഗവര്ണറുടെ ഒപ്പ് കറന്സിയില് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് അപ്ഡേറ്റ് മാത്രമാണ് പുതിയ 20 രൂപ നോട്ടിന്റെ ലക്ഷ്യം. പഴയ നോട്ടുകള് സാധുവായി തുടരുന്നതുകൊണ്ട് ഇത് പൊതുജനങ്ങളെ ബാധിക്കില്ല. കറന്സിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സാധാരണ പ്രക്രീയയാണ് ഈ നടപടി. അതിനാല് നിങ്ങള്ക്ക് ആശങ്കകള് കൂടാതെ നിങ്ങളുടെ പഴയ 20 രൂപ നോട്ടുകള് ഉപയോഗിക്കുന്നത് തുടരാം.
മികച്ച നിലവാരവും കൂടുതല് സുരക്ഷിതവുമായ കറന്സികള് നല്കുക എന്ന ആര്ബിഐ യുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നോട്ടുകള് ഇറക്കുന്നത്. നോട്ടിലെ പുതിയ സുരക്ഷാ സവിശേഷിതകള് വ്യാജ കറന്സിയുടെ അപകട സാധ്യതകള് കുറയ്ക്കും.
Content Highlights :New notes are hitting the markets again. This time, the RBI is bringing changes to the Rs 20 notes.