ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; ഓഹരിവിപണി നേരിയ മുന്നേറ്റത്തില്‍

രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു

icon
dot image

രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഓഹരി വിപണി തിരിച്ചുവന്നത് രൂപയുടെ മൂല്യം ഇടിയുന്നതില്‍ പ്രധാന കാരണമായി. ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില.

ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്. സെന്‍സെക്സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Also Read:

Business
വീണ്ടും കുതിപ്പ് തുടങ്ങി; സ്വര്‍ണവില തിരിച്ചുകയറുന്നു

ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

Content Highlights: Rupee falls against dollar; The stock market is in a slight advance

To advertise here,contact us
To advertise here,contact us
To advertise here,contact us