കൂപ്പുകുത്തി ഓഹരിവിപണി; രൂപയ്ക്ക് നേട്ടം

വലിയ തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് കരുത്തായത്

ഇന്നും ഓഹരിവിപണി കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ സെന്‍സെക്സ് 76,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

രൂപയുടെ ഇടിവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2000ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഈ ട്രെന്‍ഡ് തുടരുന്ന കാഴ്ചയാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും കണ്ടത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. സണ്‍ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Also Read:

Business
കുറച്ചു കൂടി; സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

അതേസസയം, രൂപ ചെറിയ രീതിയില്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഡോളറിനെതിരെ മൂന്ന് പൈസയുടെ നേട്ടത്തോടെ 86.68 എന്ന നിലയിലാണ് രൂപ. വലിയ തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് കരുത്തായത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് 88ലേക്ക് നീങ്ങുമായിരുന്ന രൂപയെ തിരിച്ചുകൊണ്ടുവന്നത്.

Content Highlights: Plunging Stock Market; A gain of Rupee

To advertise here,contact us