കുതിച്ചുകയറി കൂപ്പുകുത്തി; ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ തിരിച്ചുകയറിയെങ്കിലും വീണ്ടും കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 86.45 ലേക്ക് രൂപ കുതിച്ചെങ്കിലും പിന്നീട് താഴുകയായിരുന്നു.

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. തുടര്‍ന്ന് ഇന്നലത്തെ ക്ലോസിങ് നിരക്കായ 86.53ല്‍ നിന്ന് രണ്ടുരൂപയുടെ നഷ്ടത്തോടെയാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന്റെ അടുത്താണ്.

Also Read:

Business
ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

അതേസമയം, ഓഹരി വിപണിയും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി. മാരുതി സുസുക്കി, എന്‍ടിപിസി, കോള്‍ ഇന്ത്യ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

Content Highlights: rupee opens up on easing dollar index crude price slide

To advertise here,contact us