ഇന്ത്യൻ ഓഹരി വിപണിക്ക് എന്താണ് പറ്റിയത് ?; തുടർച്ചയായ തകർച്ചയ്ക്ക് കാരണമെന്ത് ?

ആഭ്യന്തര രംഗത്തെയും അന്താരാഷ്ട്ര രംഗത്തെയും വിവിധ മാറ്റങ്ങളാണ് ഓഹരിവിപണിയിലെ ഈ തകർച്ചകൾക്ക് കാരണം

നിക്ഷേപകരെ ആശങ്കയിൽ ആഴ്ത്തികൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി സ്‌റ്റോക്ക് മാർക്കറ്റിൽ തുടർച്ചയായി ഇടിവുകൾ നേരിടുകയാണ്. പ്രതീക്ഷകൾക്ക് വിപരീതമായി സെൻസെക്‌സും നിഫ്റ്റിയും ഒരേപോലെ തകരുകയാണ്. എന്താണ് ഇന്ത്യൻ ഓഹരി വിപണിക്ക് സംഭവിക്കുന്നത്. ആഭ്യന്തര രംഗത്തെയും അന്താരാഷ്ട്ര രംഗത്തെയും വിവിധ മാറ്റങ്ങളാണ് ഓഹരിവിപണിയിലെ ഈ തകർച്ചകൾക്ക് കാരണം.

അമേരിക്കൻ തിരഞ്ഞെടുപ്പും, പലിശ നിരക്കും

അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്‌റ്റോ കറൻസിയുടെ ഡിമാന്റ് പതിമടങ്ങായി വർധിച്ചു. നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് ക്രിപ്‌റ്റോ മാർക്കറ്റിലേക്ക് നിക്ഷേപം മാറ്റുന്നതിന് ഇത് കാരണമായി. ബിറ്റ്‌കോയിൻ അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബിറ്റ്‌കോയിന് 90,000 ഡോളർ ആയി മാറിയിരുന്നു. ഇതിന് പുറമെ യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച ഉയർന്ന പലിശ നിരക്ക് ഡോളറിൽ നിക്ഷേപിക്കുന്നതിന് ആളുകളെ ആകർഷിക്കുന്നുണ്ട്.ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിൽ നിന്നുള്ള മൂലധന പിൻവലിക്കലിന് ഇത് കാരണമായി. ഇത് ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിച്ചു.

ചൈനയുടെ സാമ്പത്തിക പരിഷ്‌കരണം

ചൈനീസ് സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി ചൈന പ്രഖ്യാപിച്ച പുതിയ സാമ്പതിക്ക പാക്കേജുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച വിദേശ നിക്ഷേപകരെ ആകർഷിക്കുകയും ചൈനവീസ് ഓഹരികളിൽ നിക്ഷേപത്തിന് കാരണമാവുകയും ചെയ്തു. പ്രാദേശിക സർക്കാരുകളുടെ സാമ്പത്തിക ബാധ്യതകൾ എഴുതി തള്ളുന്നതടക്കമുള്ള നീക്കങ്ങളാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

Also Read:

Business
സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റം പൊളിച്ചു; കോടിപതികളായി കമ്പനിയിലെ ജീവനക്കാര്‍

ഇന്ത്യയിലെ പണപ്പെരുപ്പം

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിന്റെ വളർച്ചാ നിരക്കിലെ ഇടിവ്, പണപ്പെരുപ്പം എന്നിവ ഓഹരി വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വലിയ രീതിയിൽ ബുൾ റൺ ഉണ്ടായിരുന്നു. ഇതിനിടെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്ത് തുടങ്ങി. ഇതിന് പുറമെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.2%-ലേക്ക് ഉയർന്നു. ഇതോടെ അടുത്ത മാസം ആർ ബി ഐ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയുണ്ടായി ഇതും ഓഹരിവിപണിയുടെ തകർച്ചയ്ക്ക് കാരണമായി.

Also Read:

Business
ട്രംപ് ഇനി 'ഫ്രണ്ടിനെ' സഹായിക്കുമെന്ന് പ്രതീക്ഷ; ടെസ്‌ലയുടെ ഓഹരിമൂല്യം വര്‍ദ്ധിക്കുന്നു, മസ്കിന് നേട്ടം

രൂപയുടെ മൂല്യത്തകർച്ച

രൂപയുടെ മൂല്യത്തകർച്ചയും ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. രൂപ യുഎസ് ഡോളറിനെതിരെ 84.40 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി, ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് നവംബറിൽ ഇത് 1.8% മാണ് ഉയർന്നത്.

To advertise here,contact us