Zee Keralam, Malayalam ZEE5 എന്നിവയുടെ മാതൃ സ്ഥാപനമായ എസ്സെൽ ഗ്രൂപ്പ് നൂറാം വാർഷികത്തിന്റെ നിറവിൽ. വാർഷികാഘോഷങ്ങളുടെ ഭാഗമായി സീ കേരളവും മലയാളം സീ 5-ഉം സംയുക്തമായി കൊച്ചിയിൽ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. Impression of a Century എന്ന പേരിൽ ഓഗസ്റ്റ് 14ന് കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്. സിനിമാ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും സീ നെറ്റ്വർക്ക് പ്രതിനിധികളും പങ്കെടുത്തു.
എസ്സെൽ ഗ്രൂപ്പിന്റെ വളർച്ചയിൽ പങ്കാളികളായവരുടെ സാന്നിധ്യവും പിന്തുണയും ചടങ്ങിൽ സ്മരിക്കപ്പെടുകയും നന്ദി അറിയിക്കുകയും ചെയ്തു. കേരളീയ പാരമ്പര്യം വിളിച്ചോതുന്ന വേഷവിധാനങ്ങളിലാണ് അതിഥികൾ ആഘോഷത്തിൽ പങ്കെടുത്തത് എന്നതും ശ്രദ്ധേയമായി.
1926ൽ ഹരിയാനയിലെ ഹിസാറിൽ കച്ചവട ആവശ്യങ്ങൾക്കായി ജഗന്നാഥ് ഗോയങ്ക ആരംഭിച്ച സ്ഥാപനമാണ് പിന്നീട് വളർന്ന് എസ്സെൽ ഗ്രൂപ്പായത്. തുടർന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൻ സുഭാഷ് ചന്ദ്ര ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 1992ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സാറ്റലൈറ്റ് ചാനലായ Zee TV ആരംഭിച്ചതോടെയാണ് മാധ്യമരംഗത്ത് എസ്സെൽ ഗ്രൂപ്പ് ശ്രദ്ധേയമാകുന്നത്.
Content highlight: The Essel Group, parent company of Zee Keralam and ZEE5, celebrated its 100th anniversary