അമ്മയും മകളും ചേർന്ന് പടുത്തുയർത്തിയ സംരംഭം വനിതാ ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തിന് പുതിയൊരു ഫാഷൻ അനുഭവം സമ്മാനിച്ച് മരിയൻ ബുട്ടീക്കിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം എം ജി റോഡ് ഫ്ലൈ ഓവറിന് താഴെയാണ് മരിയൻ ബുട്ടീക്കിന്റെ ഈ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.
മെഴ്സി എഡ്വിൻ, എമി എഡ്വിൻ എന്നീ അമ്മയും മകളും ചേർന്ന് പടുത്തുയർത്തിയ ഈ സംരംഭം, എറണാകുളത്തെയും പത്തനംതിട്ടയിലെയും വൻ വിജയത്തിന് ശേഷമാണ് തലസ്ഥാന നഗരിയിയിൽ ചുവടുവെച്ചിരിക്കുന്നത്. കേവലമൊരു ബിസിനസ്സ് എന്നതിലുപരി, രണ്ട് വനിതകൾ തങ്ങളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഉപയോഗിച്ച് കെട്ടിപ്പടുക്കിയ ഈ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു പ്രചോദനാത്മകമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.
Content Highlights: Marian boutique has started a new showroom in Trivandrum.